Home Archive by category Kerala News (Page 838)
Kerala News

പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ്
Kerala News

പുല്ലാട് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേട്; മരിച്ചുപോയവരുടെ ഒപ്പിട്ട് നിക്ഷേപത്തുക പിന്‍വലിച്ചു

പത്തനംതിട്ട: പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. മരിച്ചുപോയവരുടെ ഒപ്പിട്ട് നിക്ഷേപത്തുക പിന്‍വലിച്ചതിന്റെ തെളിവുകള്‍ പുറത്ത്. വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് മുമ്പാകെ ബാങ്ക് സെക്രട്ടറി സമ്മതിക്കുകയും ചെയ്തു. പത്തനംതിട്ട പുല്ലാട് സ്വദേശി സക്കറിയ വര്‍ഗീസ് ആണ് പരാതിക്കാരന്‍. സക്കറിയയുടെ പിതാവ് കെ എസ് വര്‍ഗീസ്
Kerala News

മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് . ഒരു മാസം മുൻപാണ് പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഓൺലൈനായും റിട്ടണായും ഹരിദാസ് പരാതി കൊടുക്കുന്നത്. പിന്നാലെ മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി
Kerala News

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക്
Kerala News

കരുവന്നൂർ സഹകരണ ബാ​ങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കരുവന്നൂർ സഹകരണ ബാ​ങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വലിയ പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കാളയുകയല്ലേ വേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ
Kerala News

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പു; സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു.

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കോഴിക്കോട് പ്രത്യേക കോടതി സജീവനെ മൂന്നുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ തന്നെ വിട്ടു. കോൺഗ്രസ് നേതാവ് കെ.കെ. എബ്രഹാമിന്റെ വിശ്വസ്തൻ ആയിരുന്നു സജീവൻ.ഇന്നലെ കോഴിക്കോട്ടും
Kerala News Top News

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ.  പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ
Kerala News

“മാനവിക സദസ്സ്” ; മുജാഹിദ് 10- മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണോൽഘാടനം തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്നു.

തിരുവനന്തപുരം; മാനവിക സദസ്സ് മുജാഹിദ് 10- മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണോൽഘാടനം ഇന്ന് വൈകുന്നേരം 4 .30 നു തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്നു. ഉദ്ഘാടനം അഡ്വക്കേറ്റ് വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. യാസർ അറഫത്ത് സുല്ലമി സ്വാഗതം ചെയ്തു. നാസർ സലഫി അധ്യക്ഷത വഹിക്കുകയും പ്രസീഡിയം പി കെ കരീം, ഷാജഹാൻ ഫാറൂഖി, പി കെ അബ്ദുൽ ഖാദർ. വിഷയാവതരണം ഇർഷാദ് സ്വലാഹി. പ്രഭാഷണം കാര്യവട്ടം
Agriculture Kerala News

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈക്കോയ്ക്ക് നിർദേശംനൽകി. ബാങ്ക് ഇടപാട് കഴിയില്ലായെന്ന് കർഷകർ നിലപാടെടുത്താൽ തുക കൊടുക്കാനുള്ള ഉത്തരവ് സപ്ലൈക്കോ ഏത് വിതെനെയും നടപ്പാക്കണമെന്നാണ് കർഷകരുടെ നിർദേശം. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കർഷകരുടെ മുന്നിലേക്ക് സപ്ലൈക്കോയ്ക്ക്
Kerala News

‘ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി, മുഖ്യമന്ത്രിയുടെ മുഖം വികൃതം’; സിപിഐ സംസ്ഥാന കൗൺസിൽ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതം. കേരളീയം കൊണ്ട് കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്‌തില്ല. മണ്ഡലംസദസിന് പോയിട്ട് കാര്യമില്ല. സിപിഐ മന്ത്രിമാരുടെ ഓഫീസിൽ ഒന്നും നടക്കുന്നില്ല. ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി,തോന്നുംപോലെ പ്രവർത്തിക്കുന്നു. റവന്യു കൃഷി വകുപ്പ് മന്ത്രിമാർക്കെതിരെയാണ്