തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്. മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം കെ കണ്ണനെ ഇന്ന്
എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി
നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒരാഴ്ചക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നും പരാതി നല്‍കിയിട്ട് എന്തുനേട്ടമാണുള്ളതെന്നും ഹരിദാസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ അഖില്‍ സജീവ് ചോദിക്കുന്നുണ്ട്. പൊലീസില്‍ പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും പോലീസിനെ
ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ
വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്‍, സോമൻ, സന്തോഷ്, വിമല്‍കുമാര്‍, മനോജ് എന്ന ആഷിക് എന്നിവരെയാൻ തിരിച്ചറിഞ്ഞത്. വിമല്‍കുമാര്‍ തമിഴ്നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനു മുൻപാണ് തൃശൂര്‍
എറണാകുളം ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി. ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരനാണ്. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന്
സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് നേരത്തെയും പദ്ധതി നീട്ടിവെച്ചിരുന്നു. ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന്
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്. യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച. കേന്ദ്ര ആയുഷ് മന്ത്രിക്ക് യുവമോർച്ച കത്തയച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമെന്ന് യുവമോർച്ച അറിയിച്ചു. വിശദമായ അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന്



















