Home Archive by category Kerala News (Page 834)
India News Kerala News

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടി

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു. നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്
Kerala News

കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് ഇന്നലെ രാത്രി 12 മണിക്കാണ് നാല് ഡോക്ടർമാരും ഒരു
Kerala News Top News

സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം,  തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം
Kerala News

തിരുവനന്തപുരം പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രാവിലെ 5 .30 യ്ക്കാണ് അപകടം സംഭവിച്ചത്. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി
India News Kerala News

വാണിജ്യ എൽപിജി വിലകൂട്ടി; സിലിണ്ടറിന് 209 കൂടി, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപ ആയി ഉയർന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.
Kerala News

മലയാളി പി പി സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു കുടുംബം

ഡൽഹി ദ്വാരകയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പി പി സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു കുടുംബം.മൃതദേഹം കണ്ടെത്തിയ പാർക്ക് ലഹരി സംഘങ്ങളുടെ താവളമാണെന്നും ഇവരാകാം ഇതിന് പിന്നിലൊന്നും ഭാര്യ പ്രീത പറഞ്ഞു.ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും സുജാതനില്ലെന്ന് സുഹൃത്തുകളും പ്രതിരിച്ചു. ഇന്നലെയാണ് ദ്വാരക കക്രോള മോഡിന് സമീപമുള്ള പാർക്കിൽ ദുരൂഹ
Kerala News

കൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കില്‍ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അഭിഭാഷകന്‍ ഹാജരാകാന്‍ വൈകിയതിന്റെ കാരണവും സിംഗിള്‍ ബെഞ്ച് തേടി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച്
Kerala News

പ്രശസ്ത നോവലിസ്റ്റും, പത്രപ്രവർത്തകനും, സാഹിത്യകാരനുമായ സാബിൽ ഇക്ബാലു മായുള്ള സായാഹ്നസംവാദം. ഇന്ന് വൈകുന്നേരം 4 മണിക്ക്

“ജീവിതത്തിൽ നിന്നുള്ള കഥകൾ”,പ്രശസ്ത നോവലിസ്റ്റും, പത്രപ്രവർത്തകനും, സാഹിത്യകാരനുമായ സാബിൽ ഇക്ബാൽ അവർകളുമായുള്ള സായാഹ്നസംവാദം. 30.9.2023 ഞായർ (ഇന്ന്) വൈകുന്നേരം 4 മണിമുതൽ . തിരുവനന്തപുരം ജവഹർ നഗറിൽ . ലക്ഷ്മി എൻ മേനോൻ സ്മാരക ഹാളിൽ . ഏവർക്കും സ്വാഗതം
Kerala News

കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം

എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം
Kerala News

സ്വർണവില തുടർച്ചയായി ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5335 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,680 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കുറഞ്ഞ് 4413 രൂപയുമായി. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.