Home Archive by category Kerala News (Page 833)
Kerala News

മലപ്പുറം തിരുനാവായ വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായ വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീം-സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുസമ്മിൽ. കാൽ തെന്നി വീണായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala News

നിയമന കോഴക്കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമെങ്കിലും മൊഴിയില്‍ ഉറച്ച് ഹരിദാസന്‍

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് പരാതിക്കാരന്‍ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കണ്ടോണ്‍മെന്റ് പൊലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമാണെങ്കിലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പൊലീസ് പരിശോധിക്കും. സെക്രട്ടറിയേറ്റിന് പുറത്തുള്ള ദൃശ്യങ്ങളാണ് പൊലീസ്
Kerala News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്: എം കെ കണ്ണനെ വേദിയിലിരുത്തി എളമരം കരീമിന്റെ വിമര്‍ശനം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ വിമര്‍ശനം. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണമെന്നും അതിന് ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു. ഏത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല
Kerala News

സർക്കാർ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാർ സമരത്തിലേക്ക്

സർക്കാർ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാർ സമരത്തിലേക്ക്. വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണി നടത്തിയ വകയിൽ 16 മാസത്തെ കുടിശ്ശികയാണ് കരാറുകാർക്ക് കിട്ടാനുള്ളത്. പണി പൂർത്തിയായാലും ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. നാളെ കോഴിക്കോട് മാനാഞ്ചിറ സബ് ട്രഷറി ഓഫീസിനു മുന്നിൽ ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ
Kerala News

ഇന്ന് ​ഗാന്ധി ജയന്തി; മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച്
Kerala News Top News

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ
Kerala News Technology

പുതിയ മെസേജിങ് സംവിധാനം; വാട്‌സ്ആപ്പില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റ്

മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ കഴിയുമെന്നതാണ് വാട്‌സ്ആപ്പിലെ പുതിയ മാറ്റം. മെസേജിങ് സംവിധാനത്തിലെ
Kerala News

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം
Kerala News

‘മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുന്നു’; എം വി ഗോവിന്ദന്‍

കണ്ണൂര്‍: മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അതിനൊപ്പം ചേരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഡിക്ക് എല്ലാ സഹായവും ചെയ്യുകയാണെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില്‍ പരിശോധിക്കും. ശാരീരിക അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരമെന്നും
Kerala News

ശ്രദ്ധിക്കണം ​ഗൂ​ഗിൾ മാപ്പിനും വഴി തെറ്റിയേക്കാം

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ഇക്കാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി