തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ആറ്റിപ്ര കോര്‍പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ എസ് നെയാണ് കൈകൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയത്. കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2000 രൂപ
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുംവെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴ
ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ.സർവ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സർവ്വേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥർ തടഞ്ഞത്. മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ഇന്നലെ
കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. തട്ടിപ്പിനിരയായ മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബി വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായി.ആസൂത്രിത തട്ടിപ്പായതിനാൽ പിന്നിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5260 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,080 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 55 രൂപ കുറഞ്ഞ് 4348 രൂപയായി. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു. കഴിഞ്ഞ
കോഴിക്കോട്: കേരഫെഡിന്റെ കോടികൾ തട്ടിച്ച കമ്പനിക്ക് വീണ്ടും കൊപ്ര സംഭരണ കരാർ. 14 കോടിയുടെ തട്ടിപ്പ് നടത്തിയ കെ എസി എന്റർപ്രൈസസിനാണ് ഗൂഢ നീക്കത്തിലൂടെ കരാർ നൽകിയത്. കെ എസി എന്റർപ്രൈസസിന്റെ തട്ടിപ്പ് വിവരങ്ങൾ രേഖപ്പെടുത്തിയ കേരഫെഡിന്റെ മിനിറ്റ്സ് റിപ്പോർട്ടറിന് ലഭിച്ചു. ക്ലീൻ ചിറ്റ് ലഭിച്ചുവെന്ന സർക്കാർ ഏജൻസിയായ വിഎഫ്പിസികെയുടെ വാദം ഇതോടെ പൊളിഞ്ഞു. 14 കോടി രൂപ തട്ടിയെന്ന
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന് വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂർ സ്വദേശിയാണ് ആൻസി സോജൻ. ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസ്
കരുവന്നൂരിലെ ഇന്നത്തെ പദയാത്രയിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി.തന്റെ പദയാത്ര പാവപ്പെട്ടവന് വേണ്ടി, സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടി. അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടിവരും. പാവങ്ങളുടെ പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും.മണിപ്പൂരം യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാൻ
തട്ടമിടല്‍ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് അനില്‍കുമാറിനെതിരെ സമസ്ത. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.