Home Archive by category Kerala News (Page 828)
Kerala News

നാല് ജില്ലകളിൽ ഉറക്കം കെടുത്തിയ അർധ നഗ്നമോഷ്ടാവ് പിടിയില്‍

രാത്രികാലങ്ങളില്‍ അര്‍ദ്ധനഗ്നനായി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തളിപറമ്പ് സ്വദേശി ഷാജഹാനെയാണ് കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടിയത്. കോട്ടയം, ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. അടിവസ്ത്രവും ബനിയനും മാസ്കും
Kerala News

പൊറോട്ടയും ബീഫ് ഫ്രൈയും കടം നൽകിയില്ല, ഭക്ഷണത്തിൽ മണ്ണുവാരിയിട്ടു; യുവാവ് അറസ്റ്റിൽ

കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നൽകിയില്ലെന്ന കാരണത്താൽ യുവാവ് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ബുധനാഴ്ച കൊല്ലം ഏഴുകോണിലെ അക്ഷര ഹോട്ടലിലാണ് സംഭവം നടന്നത്. സംഭവത്തിൽ കൊല്ലം സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനന്തു ഹോട്ടലിലെത്തി മൂന്ന് പ്ലേറ്റ് ബീഫ് ഫ്രൈയും പാഴ്‌സൽ ഓർഡർ ചെയ്തു. കടയുടമ ഭക്ഷണം നൽകിയപ്പോൾ പണം പിന്നീട് നൽകാമെന്ന് ഇയാൾ പറഞ്ഞു. എന്നാൽ കടമായി ഭക്ഷണം
Kerala News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി ആര്‍ അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി
Kerala News

എംജി സർവകലാശാലയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം

എംജി സർവകലാശാലയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എടത്തല അൽ അമീൻ കോളജിലെ അധ്യാപകരടക്കം മണിക്കൂറുകളോളം പൂട്ടിയിട്ടു. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് കാമ്പസിൽ എസ്എഫ്‌ഐ കെഎസ്‌യു തർക്കം ഉടലെടുത്തത്. യൂണിയൻ ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ
Kerala News

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്.

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്ന് മണിക്കും
Kerala News

എറണാകുളം മുനമ്പത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

എറണാകുളം മുനമ്പത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മാലിപ്പുറത്തു നിന്നും മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അപകടം. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ
Entertainment Kerala News

പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി
Kerala News

തിരുവനന്തപുരം നഴ്സിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം നഴ്സിംഗ് കോളജ് പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം .വനിത ഹോസ്റ്റലില്‍ ക്യാമറയും സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതാണ് വലിയ വാക്കേറ്റത്തിനിടയാക്കിയത്. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രിന്‍സിപ്പലിന്‍റെ പ്രതികരണവും വലിയ വിവാദമായി. ഞാന്‍ എന്ന വ്യക്തി കഴിഞ്ഞിട്ടെ
Kerala News

പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമാണെന്നാണ് ആരോപണം. എ.സി ടി.കെ ഗണേശൻ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവർത്തകരാണ് അമലിനെ
Kerala News

മാസപ്പടി വിവാദം; ‘പിവി’ പിണറായി വിജയനെന്ന് തെളിയിക്കുമെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച്‌ പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ