വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ. തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ
നിയമനക്കോഴ തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ സി.കെ ജിൽസിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതിയാണ് കേസ് പരിഗണിക്കുന്നത്.രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. അരവിന്ദാക്ഷന്റെ വിദേശയാത്ര,
ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടെന്ന് മലയാളി മാധ്യമ പ്രവർത്തക അനുഷ പോൾ. കേരള പൊലീസ് അറിയാതെയാണ് ഡൽഹി പൊലീസിന്റെ റെയ്ഡ് നടന്നതെന്ന് അനുഷ പോൾ പറഞ്ഞു. എത്രയും പെട്ടന്ന് ഡൽഹിയിലേക്ക് എത്തുന്നതായിരിക്കും നല്ലതെന്ന് ഡൽഹി പൊലീസ് അറിയിച്ചെന്ന് അനുഷ പറഞ്ഞു. ഭയപ്പെടുത്താനാണ് ശ്രമമെന്നും വഴങ്ങില്ലെന്നും അനുഷ വ്യക്തമാക്കി. റിപ്പോർട്ട് ചെയ്ത
തിരുവനന്തപുരം കിളിമാനൂരില്‍ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിട്ടുണ്ട്. വൈകുന്നേരം 6.15ഓടെയായിരുന്നു അതിക്രമം നടത്തിയത്. ജോലി കഴിഞ്ഞ് യുവതി തിരികെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അതിക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു വീഴ്ത്തിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ
അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ യുവ മോര്‍ച്ച നേതാവിനും പങ്കെന്ന് പൊലീസ്. യുവമോര്‍ച്ച നേതാവ് രാജേഷ് എന്നു വിളിപ്പേരുള്ള ശ്രീരൂപിനാണ് തട്ടിപ്പില്‍ പങ്കുള്ളത്. നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്ന് അഖില്‍ സജീവിന്റെ മൊഴി. പത്തനംതിട്ടയിലെ യുവംമോര്‍ച്ച നേതാവാണ് രാജേഷ്. ഇയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പത്തനംതിട്ട എസ്പി വി അജിത്തും
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ടാം തീയതി വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒന്‍പതിന് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട്
മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടി. ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. കൂടാതെ മലപ്പുറം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിൽനിന്നും വിവരങ്ങൾ തേടി. ഒരാഴ്ച മുമ്പാണ് സൗന്ദര്യവര്‍ധക ലേപനങ്ങള്‍ ഉപയോഗിച്ചതിനെ തുടർന്ന്
തിരുവനന്തപുരം: നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഖില്‍ സജീവിനെ
പത്തനംതിട്ട: നിയമന കേസ് തട്ടിപ്പ് പ്രതി അഖില്‍ സജീവ് തട്ടിപ്പിനിരയാക്കിയത് സ്വന്തം നാട്ടുകാരെയും. തട്ടിപ്പിനിരയാക്കപ്പെട്ട ആരെങ്കിലും കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കലായിരുന്നു അഖില്‍ സജീവിന്റെ സ്ഥിരം രീതിയുണ്ടായിരുന്നത്. കേസിന് പോയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അഖില്‍ സജീവിന്റെ ഭീഷണി. സി.ഐ.ടി.യു നേതാവായ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ട്