ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് 29.5 ലക്ഷം കുട്ടികള്‍ക്ക് 5 കിലോ അരി വീതം ലഭിക്കും തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണംചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി
”കരിമണൽ കർത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആർക്കുമറിയില്ല. കർത്ത നടത്തുന്നത് ഉണക്കമീൻ കച്ചവടമല്ല. ആണവ റിയാക്ടർവരെ പ്രവർത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്” കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജയിലിൽ പോകേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ
പഞ്ചായത്തംഗമായിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി സത്യപ്രതിജഞ ചെയ്തു. പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്‍റെ
സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് പതിനാറ് വരെ
കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനിടെ ഉന്നംതെറ്റി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍ വെടിയേറ്റു എന്നായിരുന്നു ആദ്യം കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ് നിഗമനം. കൊല്ലപ്പെട്ട മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ
ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തിയമർന്നു തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃശൂരിലെ ചൂണ്ടലിൽ ഇന്ന് വൈകിട്ട് ഏഴേകാലിനാണ് സംഭവം. റിലുണ്ടായിരുന്ന പഴുന്നാന സ്വദേശി ഷെല്‍ജിയും മൂന്ന് കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
എറണാകുളം: കണ്ണമാലിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണമാലി സ്വദേശി ജെസ്റ്റിൻ ആണ് അറസ്റ്റിലായത്. സ്കൂളിൽ വെച്ചു നടന്ന കൗൺസിലിങിലാണ് പ്രതി പലതവണ തന്നെ ഉപദ്രവിച്ചെന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. മട്ടാഞ്ചേരി അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ കെ ആർ മനോജിന്റെ നിർദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ രാജേഷ്
10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത് കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ് മാസ്റ്ററേയും എഇഒയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ സാം ടി ജോണ്‍, കോട്ടയം വെസ്റ്റ് എഇഒ മോഹന്‍ദാസ് എംകെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി
ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ തിരുവല്ലം ടോൾ പ്ലാസയിൽ ദേശീയ പാത അതോറിറ്റിയുടെ ‘ടോൾ കൊള്ള’. കാർ, ജീപ്പ് തുടങ്ങി ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ നൽകണം. ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. ചെറു വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 245 രൂപയാണ് നൽകേണ്ടത്. ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് 510 രൂപയും ഇരുവശത്തേക്കും 765 രൂപയും നൽകണം. ത്രീ