Home Archive by category Kerala News (Page 824)
Kerala News

നിയമന കോഴ ആരോപണത്തില്‍ ഒന്നും ഓർമ്മയില്ലെന്ന് പരാതിക്കാരന്‍ ഹരിദാസ്.

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ ഇന്ന് പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്
Kerala News

വായ്പ തിരിച്ചു പിടിക്കല്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കരുവന്നൂര്‍ ബാങ്ക്

തൃശ്ശൂര്‍: വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പകള്‍ക്ക് വലിയ തോതിലാണ് പലിശ ഇളവ് ലഭിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ചന്ദ്രശേഖരന്‍ പറഞ്ഞു. ഒരു വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവും അഞ്ച് വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50
Kerala News Top News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയില്‍ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍
Kerala News

കോഴിക്കോട് മാലിന്യ പ്ലാന്റിലെ തീപിടുത്തം; കോര്‍പറേഷന്റെ വീഴ്ചയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് മേയര്‍

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മേയര്‍ ബീന ഫിലിപ്പ്. കോര്‍പറേഷന്റെ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പ്ലാന്റില്‍ വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മേയര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. താന്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന്
Kerala News

നിയമന കോഴക്കേസ്; ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും. മൊഴിയിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അഖില്‍ സജീവന്‍ പൊലീസിന് നല്‍കിയ മൊഴി. ഹരിദാസന്റെ മകന്റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന് ലെനിന്‍ രാജിനെ അറിയിച്ചതും
Kerala News

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദം; സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കിയെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ചില പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും
Kerala News Top News

സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാവും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാവും. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും യെല്ലോ അലർട്ടാണ്. ബുധനാഴ്ച എറണാകുളത്തും ഇടുക്കിയിലും വ്യാഴാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള
Kerala News

വ്യാജ രേഖ ചമച്ച് കെഎസ്എഫ്ഇയില്‍ നിന്ന് 70 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാതെ നേതൃത്വം

വ്യാജ രേഖ ചമച്ച് കെഎസ്എഫ്ഇയില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയ കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാതെ നേതൃത്വം. കേസില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരി റിമാന്‍ഡിലായിട്ട് അഞ്ച് ദിവസം പിന്നിട്ടു. ഇല്ലാത്ത ഭൂമിയുടെ ആധാരവും റവന്യു രേഖകളും ഹാജരാക്കിയയാണ് ഇസ്മയില്‍ തട്ടിപ്പ് നടത്തിയത്. കെഎസ്എഫ്ഇ മാലക്കല്‍ ശാഖയില്‍
International News Kerala News

ഇസ്രയേലില്‍ റോക്കറ്റാക്രമണം; പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു ഷീജ. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും ഇസ്രയേലില്‍ ജോലി
Kerala News

കരുവന്നൂർ: അമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം; അരവിന്ദാക്ഷൻ സമ്മതിച്ചതായി കോടതിയിൽ ഇഡി

കൊച്ചി: അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ‍ഡി. വിചാരണക്കോടതിയിലാണ് ഇഡി ഇക്കാര്യം ആവർത്തിച്ചത്. അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും വീണ്ടും ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇഡിയുടെ പരാമർശം. ഈ മാസം ഒമ്പതു മുതൽ രണ്ട് ദിവസം രണ്ടു പേരേയും കസ്റ്റഡിയിൽ വിടണമെന്നാണ് അപേക്ഷയിൽ ഇഡി