Home Archive by category Kerala News (Page 822)
Kerala News

കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ
Kerala News

സർക്കാർ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയില്‍ ധനവകുപ്പ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയില്‍ അനാവശ്യ തിടുക്കം വേണ്ടെന്ന് ധനകാര്യ വകുപ്പ്. കാരണം കാണിക്കല്‍ നോട്ടീസ് മാത്രം നല്‍കിയുള്ള അച്ചടക്ക നടപടി ധനകാര്യ വകുപ്പ് വിലക്കി. ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പെന്‍ഷന്‍ പൂര്‍ണമായും തടയാമെന്നും ധനവകുപ്പ് വ്യക്തമാക്കി. ധൃതിപിടിച്ചുള്ള അച്ചടക്ക നടപടി കേരള
Kerala News Top News

‘വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.  ‘കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ്
Kerala News

സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5365 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4433 രൂപയാണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.
Kerala News Top News

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കണ്ടെത്തിയെന്നാണ് കണ്ടെത്തൽ. മലപ്പുറം എസ്.പി എസ് സുജിത് ദാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ
Kerala News

‘എൻ.ഭാസുരംഗൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കും’ : കെ.എസ്.മണി

കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എൻ.ഭാസുരംഗൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി . എവിടെയെങ്കിലും ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് പരിഹരിച്ചു മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഈ വിഷയത്തിൽ മിൽമയുടെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും വിശദമായ അന്വേഷണം നടത്തി യുക്തമായ നടപടികൾ സർക്കാർ തന്നെ
Entertainment Kerala News

സോളാ‍ർ കേസ് ഗൂഢാലോചന: അപവാദപ്രചാരണം നടത്തുന്നവ‍ർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ

കൊല്ലം: സോളാ‍ർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ ​ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ബി ​ഗണേഷ് കുമാ‌ർ എംഎൽഎ. അപവാദപ്രചാരണം നടത്തുന്നവ‍ർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേ​ഹം പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോർട്ടിൽ ഒരിടത്തും പറഞ്ഞിട്ടില്ല. സോളാർ വിവാദങ്ങളിൽ മധ്യസ്ഥത വഹിക്കാൻ തന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയോട്
Kerala News

തൃശ്ശൂര്‍, നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി; ഗതാഗത തടസ്സം

തൃശ്ശൂര്‍: നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി. ഡ്രൈവറുടെ പ്രവര്‍ത്തി സൃഷ്ടിച്ചത് വലിയ ഗതാഗത തടസ്സം. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗതാഗത തടസ്സം സൃഷ്ടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനവും ഡ്രൈവറെയും കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിലെ
Entertainment Kerala News

സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമകളെ തരംതാഴ്ത്തിക്കെട്ടുന്നതില്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നല്‍കിയേക്കും. ക്രിമിനല്‍, സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചാണ് അറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴി റിവ്യൂ
Kerala News

പൊലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ്

പൊലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെതിരെ വിചിത്ര നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കട്ടപ്പന പോലീസ് കേസെടുത്തു. പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ. നാലു ദിവസം മുൻപാണ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്‌ഐ പകർത്തിയെന്നും, പിഴയിട്ടാൽ പോലീസ് സ്റ്റേഷന് മുൻപിൽ