തൃശ്ശൂർ: ചാലക്കുടിയിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി. മാള എരവത്തൂർ കൊച്ചുകടവ് പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്കാണ് ദമ്പതികൾ ചാടിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല.
വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്. കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിനപ്പുറം, ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ളാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ
കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽആർ. നിരഞ്ജനയെ ആണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൈനകരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ 7 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാ ം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജ. കുട്ടി ഇന്നു വൈകിട്ടു
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ നിലപാട്. ആദായ നികുതി സെറ്റിൽമെന്റ്
ആരോഗ്യമന്ത്രിയുടെ ഓഫിസിനെ കോഴ ആരോപണത്തിന്റെ നിഴലിൽ നിർത്തിയ കേസിലെ മുഖ്യപ്രതികെ. പി. ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും. കെ. പി. ബാസിത്തിനെ തിരുവനന്തപുരത്ത് എത്തിച്ചു.പുലർച്ചെ 5:30 തോടെയാണ് ബാസിത്തിനെ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. ഹരിദാസൻ്റെ രഹസ്യമെഴിയും ഇന്ന് രേഖപ്പെടുത്തും. ഡോക്ടർ നിയമനത്തിനായി ഒരു
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും വിവിധ ജില്ലകളിലെ മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. റണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ‘സിബിഐ ഡയറിക്കുറിപ്പി’ന് ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടിയിലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ
ഇടുക്കി കൊച്ചറ രാജാക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പിതാവും രണ്ട് മക്കളുമാണ് മരിച്ചത്. പറമ്പില്‍ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന. കനത്ത മഴയെ തുടർന്നാണ് ലൈൻ കമ്പി പൊട്ടിയതെന്നാണ് നിഗമനം. രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊച്ചറയിലെ
പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാനസിക വെല്ലുവിളിയുള്ള മുരളീധരനെ മര്‍ദ്ദിച്ച ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 308 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 8 ഓളം അടയ്ക്ക