കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ. യുവാവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. നീന്തൽ വശമുള്ള മകൻ ഒഴുക്കിൽപ്പെട്ടതല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നും യുവാവിന്റെ അമ്മ പറഞ്ഞു. 2023 ഒക്ടോബർ ഒന്നിനാണ് പത്തനംതിട്ട തലച്ചിറ സ്വദേശി 24 വയസ്സുള്ള സംഗീതിനെ കാണാതായത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമികളുടേത് ഉള്‍പ്പെടെ 57.75 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി താത്ക്കാലികമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ
എറണാകുളം കാഞ്ഞൂര്‍ തട്ടാന്‍ പടിയില്‍ അതിഥി തൊഴിലാളി വീട്ടില്‍ കയറി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചു. പെരുമായന്‍ വീട്ടില്‍ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. വീടിനകത്ത് ഇരിക്കുകയായിരുന്ന ഇവരെ അകത്ത് കയറി സ്‌ക്രൂഡ്രൈവറിന് കുത്തുകയായിരുന്നു. പരുക്കേറ്റ അമ്മയെയും മക്കളെയും രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബംഗാള്‍
മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ മാതാവിനെ മർദിച്ചത്. ക്രൂരമായ അടിക്കൊടുവിൽ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ
കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് എക്‌സൈസ് പിടികൂടിയത്. 300 ഗ്രാം തൂക്കമുള്ള എംഡി എം എ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും. സംഭവത്തില്‍ എറണാകുളം സ്വദേശികളായ അജ്മല്‍, എല്‍റോയ്, അമീര്‍, കോട്ടയം ചിങ്ങവനം സൂസിമോള്‍ എം സണ്ണി എന്നിവരെ എക്‌സൈസ് പിടികൂടി.
ഇസ്രയേൽ-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാഗമായ രണ്ടാം വിമാനം ഡൽഹിയിലെത്തി. AI 140 വിമാനമാണ് ഡൽഹിയിലെത്തിയത്. രണ്ടാം ഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 16 പേർ മലയാളികളാണെന്നാണ് വിവരം. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 5550 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ
തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന
തിരുവനന്തപുരം: 28 പാർട്ടികളുള്ള ഇൻഡ്യ മുന്നണിയെ ഇനിയും വിപുലപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് തിരഞ്ഞെടുപ്പിന് വേണ്ടി പറയുന്നതല്ല, തിരഞ്ഞെടുപ്പ് ഇല്ലാതാക്കാനാണിതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒറ്റ ഭാഷ വേണം എന്ന് പറയുന്നു. സംഘപരിവാർ 100ാം