വടക്കാഞ്ചേരി കുമ്പളങ്ങാട് ഗൃഹനാഥന്‍ വീട്ടില്‍ ഷോക്കേറ്റ് മരിച്ചു. കുമ്പളങ്ങാട് കിഴക്കേതില്‍ രാജന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. 64 വയസായിരുന്നു. ഓടിട്ട വീട്ടില്‍ അടുക്കള ഭാഗത്ത് ബള്‍ബ് ഹോള്‍ഡര്‍ മാറ്റുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്. ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍
പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് വയനാട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍. വൈത്തിരിയില്‍ വച്ച് എലത്തൂര്‍ സി.ഐ സായൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വിദേശത്തെ സാമ്പത്തിക തര്‍ക്കമാണ് പയ്യോളി സ്വദേശി ഷൗക്കത്തിനെ തട്ടികൊണ്ടു പോകാന്‍ കാരണം. തലക്കുളത്തൂരിലെ ബന്ധുവീടിന് സമീപത്തുവച്ചാണ് ഷൗക്കത്തിനെ കാറിലെത്തിയ സംഘം ഇന്നലെ രാത്രി 10 മണിയ്ക്ക്
തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഒക്ടോബര്‍ 16) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചിൽ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയായിരുന്നു സതീശന്റെ വിമർശനം. തുറമുഖം വ്യാവസായികയായി കമ്മീഷൻ ചെയ്യാൻ ഇനിയും ഏറെ സമയമെടുക്കും. വികസനം വരുമ്പോൾ ജനങ്ങൾ ചേരിയിലേക്കും
വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസർ അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരിയിൽ വിവിധയിടങ്ങളിൽ വെളളം കയറി. പട്ടം കോസ്‌മോ ഹോസ്പിറ്റലിന് എതിർവശത്തും കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനത്ത മഴയിലാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ പ്രസിഡന്റിന് സ്വകാര്യ ധനകാര്യ സ്ഥാപനവും. ഇതിന്റെ തെളിവ് ലഭിച്ചു. മഞ്ചവിളാകത്ത് പെരുങ്കടവിള ഗ്രാമീൺ നിധി ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം. പ്രസിഡന്റ് ജി അജയകുമാർ, സെക്രട്ടറി കെ എസ് സ്മിത എന്നിവരാണ് സമാന്തര ധനകാര്യ സ്ഥാപനത്തിൻറെ നടത്തിപ്പുകാർ. കേരള സഹകരണ സംഘം ചട്ടം 44 പ്രകാരം സംഘം ഭരണസമിതി
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ(33) ആണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി. പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെസ്റ്റ് റൂമിനോട് ചേർന്നുള്ള മെസ് ഹാളിലാണ് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ