കൊല്ലം കരുനാഗപ്പള്ളയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജാഥയ്ക്കിടെയാണ് പോർവിളിയും കൈയ്യാങ്കളിയും ഉണ്ടായത്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളയിൽ ഒരു പദയാത്ര സംഘടിപ്പിച്ചിരുന്നു. ജില്ലയിൽ മണ്ഡലം
ന്യൂഡല്‍ഹി: 69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്നു നടക്കും. വൈകുന്നേരം ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്യും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്കാര ചടങ്ങിനുണ്ടാകും. മികച്ച നടൻ അല്ലു അർജുൻ, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവരടക്കമുള്ള അവാർഡ് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും.
അടൂർ: പോക്സോ കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്സോ കേസിൽ 104 വർഷം തടവ്. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനാണ് (32) തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 4,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ ലഭിച്ചത്. ആ കുട്ടിയുടെ എട്ടര വയസ് പ്രായമുള്ള സഹോദരിയെ പീഡിപ്പിച്ച കേസിലാണ് 104
തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു. ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയിൽ വെച്ച് മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന
മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.ആദ്യ സ്റ്റാമ്പ്
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അഖില്‍ സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കന്റോണ്‍മെന്റ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഒപ്പം നിലവില്‍ റിമാന്റില്‍ കഴിയുന്ന അഡ്വക്കേറ്റ് റഹീസിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഫസ്റ്റ് ക്ലാസ്
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ ലിയോ പ്രദർശനത്തിനെത്തുക. എന്നാൽ ലിയോ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപ് കേരളത്തിൽ ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്റ്റ് നേരത്തെ
നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. നേരത്തെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ സന്ദേശങ്ങള്‍ കോടതി