എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസമുണ്ടായി.
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. പദ്ധതി നടപ്പാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്ക് നല്‍കേണ്ട ഫണ്ട് കുടിശ്ശിക വരുത്തിയതിന്റെ കാരണം, 2018ലെ പദ്ധതി ഉത്തരവ് തുടങ്ങിയവയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ നായകനും വിപ്ലവവീര്യവുമായ വി എസ് അച്യുതാനന്ദന് മറ്റന്നാൾ നൂറുവയസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗശയ്യയിലുള്ള വി എസ് കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കും. വീട്ടുകാർ ചേർന്ന് പതിവ് ഊണിനപ്പുറം നൂറാം പിറന്നാൾ ദിനത്തിലും മാറ്റമില്ലെന്ന് മകൻ അരുൺകുമാർ പറഞ്ഞു. ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ
റിയാദ്: സൗദി അറേബ്യയില്‍ തൃശ്ശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് അപകടത്തില്‍ മരിച്ചത്. വാഹനത്തില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടെ പൈപ്പ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ദമ്മാമിൽ വെച്ചായിരുന്നു അപകടമുണ്ടായത്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്ത് വര്‍ഷത്തിലധികമായി
തുലാമാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിച്ചു. മാളികപ്പുറം ക്ഷേത്ര നട മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി തുറക്കും. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും തന്നെയില്ല. നാളെ രാവിലെ പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പിന്നാലെ നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.
65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം ദിനം 21 മത്സരങ്ങളാണ് നടക്കുക. 100 മീറ്റര്‍ ഓട്ടം തുടങ്ങി ഗ്ലാമര്‍ ഇനങ്ങള്‍ വേഗരാജാക്കന്മാരെ
സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം. സക്രട്ടേറിയറ്റ് വളയല്‍ സമരം പ്രതിപക്ഷ ധര്‍മമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍
എം. ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. നിലവിൽ ചികിത്സാർത്ഥം താത്കാലിക ജാമ്യത്തിലാണ് എം.ശിവശങ്കർ. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ
അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക്
തൃശ്ശൂർ: കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറവും പാലക്കാടും മുന്നിൽ. മൂന്ന് സ്വർണ്ണവും, നാല് വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ജില്ല ഒന്നാമതെത്തി. പാലക്കാടും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ 13 പോയിൻ്റുകളുമായി സ്കൂൾ തലത്തിൽ ഒന്നാമതാണ്. തൊട്ടുപിന്നിൽ കോതമംഗലം മാർ ബേസിലും



















