Home Archive by category Kerala News (Page 808)
India News Kerala News

വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല.

വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ
Kerala News

നാളെ വിഎസിന് നൂറാം ജന്മദിനം; ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു

ശതാബ്ദി നിറവിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. നാളെ വിഎസിന് നൂറാം ജന്മദിനം. ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു.  തിരുവനന്തപുരം ബാർട്ടൻഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ്
Entertainment India News Kerala News

വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം തുടങ്ങി

ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ചു. പാലക്കാട്ടെ ഫാന്‍സ് ഷോകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍
Kerala News

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും
Kerala News Top News

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു.

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ
Kerala News

ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട; ഹൈക്കോടതി

ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം
Kerala News Top News

അറബിക്കടലിൽ ന്യൂനമർദം, മഴ ശക്തമാകും; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala News Sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാന സ്‌കൂള്‍ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീന്‍ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുരയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും
Kerala News

തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി

തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതേത്തുടർന്ന് വീട്ടിൽ
Entertainment Kerala News

സ്നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണി; മോഹൻലാൽ

ലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണിയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.