കൊല്ലം: കൊല്ലത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ അജീഷിനാണ് പരിക്കേറ്റത്. വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.വയറിലും നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അജീഷിനെ
കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി കെ സുനില്‍കുമാറിനാണ്(53) ഒന്നാം സമ്മാനം അടിച്ചത്. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സുനില്‍കുമാറിന് ലഭിച്ചത്. ഒരു കോടിരൂപയാണ് സമ്മാന തുക. പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനിൽ കുമാർ. വ്യാഴാഴ്ച പത്രത്തില്‍
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ആറു പേര്‍ പനി ബാധിച്ച് മരിച്ചു. രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം. കുഞ്ഞുങ്ങൾക്കെതിരെ ആലുവ-പെരുമ്പാവൂർ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്. ഇന്നലെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ അസം സ്വദേശികൾ പീഡിപ്പിച്ചത്. പെരുമ്പാവൂരിലെ പ്രൈവുഡ്
ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമാനുസൃതമായാണ് ശാഖകൾ പ്രവർത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കാൻ വന്നാൽ ഒന്നിച്ചിറങ്ങി കേരളത്തിൽ കൂടുതൽ ശാഖകൾ നടത്തുമെന്ന്
ബിജെപി-ജെഡിഎസ് സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പ്രതികരിച്ചു. ജെഡിഎസ് കേരളാ ഘടകം സിപിഐഎമ്മിന് ഒപ്പം നില്‍ക്കുന്നെന്നാണ് പറഞ്ഞത്. എന്‍ഡിഎ ബന്ധത്തില്‍ കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാന ഘടകങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എച്ച് ഡി ഗേവഗൗഡ
ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്നസുരേഷിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും,സ്വപ്ന സുരേഷിന്റെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് ബാലന്‍സുകളും ആണ് ഇ ഡി കണ്ടുകിട്ടിയത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന. കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചത്. കുറ്റക്കാര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നു എന്ന് ആരോപിച്ചാണ് സമരത്തിന് ഇറങ്ങാന്‍ ഹര്‍ഷിന തീരുമാനിച്ചത്. കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയുന്നതിനുള്ള അനുമതി
ജെഡിഎസിന്റെ സഖ്യം സംബന്ധിച്ച് ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ്. ജെഡിഎസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ദേവഗൗഡയുടേതായി വന്ന പ്രസ്താവന
പിണറായി വിജയനും ബിജെപിയുമായി വലിയ ബന്ധമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏഴ് വർഷമായി മുഖ്യമന്ത്രി നരേന്ദ്രമോദി എന്നോ അമിത് ഷാ എന്നോ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർ ധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് എത്രയോ ശരിയാണ്, എന്തുകൊണ്ട് കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്.സിപിഐഎം – ബിജെപി ബന്ധം മറനീക്കി പുറത്ത്