Home Archive by category Kerala News (Page 802)
Kerala News

മാസപ്പടി ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല, വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകും; മാത്യു കുഴൽനാടൻ

സിഎംആർഎലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ . വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും താൻ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം
Kerala News

തിരുവനന്തപുരത്ത് – KSRTC ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; ഉള്ളിൽ കടന്നും ബഹളമുണ്ടാക്കി

KSRTC ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി തിരുവനന്തപുരം കേശവദാസപുരത്താണ് സംഭവം. KSRTC ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചു. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് തടഞ്ഞു നിർത്തുകയായിരുന്നു. ടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം
Kerala News

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

തളിപ്പറമ്പ് കപ്പാലത്ത് സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്.കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു.ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് അപകടമുണ്ടാക്കിയത്.
Kerala News

‘മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് നയം’; കെ.മുരളീധരൻ

കേരളത്തിൽ കോൺഗ്രസിനെ പരമാവധി തോൽപ്പിക്കുക എന്നുള്ളതാണ് സിപിഐഎം നയമെന്ന് കെ മുരളീധരൻ. അതുതന്നെയാണ് ബിജെപിയുടെയും നയം. ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ് ജെഡിഎസിനെ നിലനിർത്താനുള്ള തീരുമാനം.ബിജെപിയുമായി ധാരണയുള്ള ജെഡിഎസ് ആണ് ഇന്ന് കേരളത്തിൽ എൽഡിഎഫിന്റെ ഘടകകക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം പറയുന്നത് ജെഡിഎസ് മുന്നണിയിൽ തുടരും എന്നാണ്. കേരളത്തിൽ സിപിഐഎമ്മിന്റെ കൂടെ, കർണാടകത്തിൽ
Entertainment Kerala News

ഷിയാസ് കരീം പ്രതിയായ കേസ്; അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ച വ്ളോ​ഗർക്കെതിരെ കേസ്

കാസര്‍കോട്: സിനിമാതാരവും മോഡലുമായ ഷിയാസ് കരീമിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുടെ പേരിലാണ് ചന്ദേര പൊലീസ് കേസെടുത്തത്. യൂട്യൂബ് ചാനലിന്‌റെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ച് അതിജീവിത
Entertainment Kerala News

12 ഓളം കേസുകളില്‍ പ്രതിയായ ഇന്‍സ്റ്റഗ്രാം താരം വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് എന്ന പേരിൽ അറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. വിനീത് കേസിലെ
Entertainment Kerala News

‘IFFK യിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണം’; വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി

വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണവുമായി കൂടുതൽ സംവിധായകൻ രംഗത്ത്. ‘താൻ സമർപ്പിച്ച ചിത്രത്തിന്റെ ലിങ്ക് പോലും ഓപ്പൺ ചെയ്തിട്ടില്ലെന്ന് സംവിധായകൻ അനിൽ തോമസ് ആരോപിച്ചു. ഇതുസംബന്ധിച്ച് അനിൽ തോമസ് തെളിവുകൾ പുറത്തുവിട്ടു. അക്കാദമി വിശദീകരണം തൃപ്തികരമല്ലെന്നും ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമമെന്നും സംവിധായകൻ അനിൽ
Kerala News Top News

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ ജാഗ്രത

ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ
Kerala News

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ പൊലീസ്

എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്‍റെ ആദ്യ ശ്രമം.ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് തീരുമാനം. അതിഥി
Kerala News

കൊച്ചിയിൽ 5 കോടി രൂപ മൂല്യം വരുന്ന ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെ എൻ, രാഹുൽ എൻ എന്നിരാണ് ഡി ആർ ഐയുടെ പിടിയിലായത്. ഇവരിൽ 8.7 കിലോഗ്രാം ആംബർഗ്രിസ് കണ്ടെടുത്തു. അഞ്ചു കോടി രൂപ മൂല്യം വരും ഇതിന്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലോകത്തെ സമുദ്രങ്ങളിൽ ഏറ്റവും സാധാരണമായ തിമിംഗലമാണ് ആഴക്കടലിൽ