Home Archive by category Kerala News (Page 800)
Kerala News

മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍
Kerala News

റേഷൻവിതരണം ഇനി പുതിയ രീതിയിൽ; ഉപഭോക്താക്കൾ‌ ഇക്കാര്യം ശ്രദ്ധിക്കുക

ആലപ്പുഴ: റേഷൻവിതരണരീതി സംസ്ഥാന സർക്കാർ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ ഇനി നൽകുക. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് (മുൻഗണനവിഭാഗം) എല്ലാ മാസവും 15നു മുമ്പും നീല, വെള്ള കാർഡ് ഉടമകൾക്ക് (പൊതുവിഭാ​ഗം) 15നു ശേഷവുമായിരിക്കും റേഷൻ വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനം റേഷൻ കടകളിൽ അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും
Kerala News

ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നം; യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടി

കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം
Kerala News

ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക്
Kerala News

‘ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം’; വെളിപ്പെടുത്തലുമായി പ്രതിയായ പോലീസുകാരൻ

തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ പോലീസുകാർ പൂട്ടിയിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ. ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും ഫണ്ട്‌ മൂവിങ്ങിന് പോലീസിൽ നിന്നും വിവരം ചോർത്തി നൽകുന്നുവെന്നും പോലീസുകാരനായ വിനീത് എം വി വെളിപ്പെടുത്തി. വ്യാപരി മുജീബിനെ പൂട്ടിയിട്ടത് ഹവാല ഇടപാടുമായി
Kerala News

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Kerala News

ചെങ്ങന്നൂരിൽ വന്ദേഭാരത്തിന് സ്വീകരണം; അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ

ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ ടൈം ടേബിൾ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന്
Kerala News

രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു: ഗവർണർ

തിരുവനന്തപുരം: രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല മുൻ വി സി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പ്രതികരണം. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സിസാ തോമസ് വി സിയുടെ ചുമതല ഏറ്റെടുത്തത്. അതിൻ്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ് ഭവന്
Kerala News

തൃശ്ശൂർ: യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു.

തൃശ്ശൂർ: യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. തൃശ്ശൂർ പാഞ്ഞാൾ കുറുപ്പം തൊടി കോളനിയിൽ ആണ് സംഭവം 32 വയസുള്ള സുമേഷിനെയാണ് 52 കാരനായ രവി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു. പരിക്കേറ്റ സുമേഷിനെ തൃശുർ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Kerala News

മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യ, തെക്കൻ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.