ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.
ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ. പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്‍. എന്നാൽ റിപ്പോര്‍ട്ട് ചെയ്തത് 30 എണ്ണം മാത്രം. ഒഴിവുകള്‍ ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് ചെയ്തത് ആറു സര്‍വകലാശാലകള്‍ മാത്രം.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം. കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
തിരുവനന്തപുരം: വീട്ടിലുള്ള വസ്ത്രങ്ങൾക്കും പേപ്പറുകൾക്കും തനിയെ തീപിടിക്കുന്നു. ഇതേ തുടർന്ന് ഭീതിയിലായ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് നാട്ടുകാരെയും വീട്ടുകാരെയം ഒരേപോലെ അമ്പരിപ്പിച്ച തീപിടിത്തമുണ്ടാകുന്നത്. ഇതു സംബന്ധിച്ച് വീട്ടുകാർ പഞ്ചായത്തിലും ആര്യനാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഈ മാസം 15ന് രാത്രി 9
അബീർ മെഡിക്കൽ ഗ്രൂപ്പ് നടത്തി വരുന്ന ലഹരി വിരുദ്ധ കംമ്പയിനിൻറെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷനുമായി സഹകരിച്ച് നടത്തിയ ലഹരി വിരുദ്ധ ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നൂറോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മേഘ സജീവ് കുമാർ ഒന്നാം സ്ഥാനവും, ഫിൽസ മൻസൂർ രണ്ടാം സ്ഥാനവും, റിമ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. മജീഷ്യനും, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ പ്രൊ. ഗോപിനാഥ്
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്കുള്ള ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. യുവതിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് സഹയാത്രികർ ഇടപെട്ടാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരത്ത് പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയപ്രതീക്ഷ പങ്കുവച്ച് നടനും ബിജെപി നോതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ഒരു വോട്ടിനെങ്കിലും താന്‍ ജയിക്കും. ജനങ്ങളുടെ പള്‍സ് എന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ ഒരു തൃശൂരിനെയാണ് കാണാനിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ വലിയ പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വവും പങ്കുവയ്ക്കന്നത്.
ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു. നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ
ഇന്ന് വിജയദശമി. അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ചതിന്റെ പ്രതീകമാണ് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ



















