Home Archive by category Kerala News (Page 798)
Entertainment Kerala News

ചികിത്സാ സഹായം തേടി ബാലചന്ദ്രകുമാര്‍; വേണ്ടത് 20 ലക്ഷം

തിരുവനന്തപുരം: ചികിത്സാ സഹായം തേടി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബം. ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരും സഹായിക്കണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു. ബാലചന്ദ്രകുമാര്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. 20 ലക്ഷം രൂപയാണ്
Kerala News

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങി യുവാവ്; നാടൊട്ടാകെ തെരഞ്ഞ് വീട്ടുകാർ, ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത് രാവിലെ

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ 25 വയസ്സുള്ള ജോൺ ഡ്രിനിനെയാണ് തൃശ്ശൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി മുതൽ ജോണിനെ അന്വേഷിച്ച് വീട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ബോധം നഷ്ടമായി യുവാവ് കിണറ്റിൽ അകപ്പെട്ട് കിടക്കുകയായിരുന്നു. രാവിലെ ബോധം തിരിച്ചു കിട്ടിയ യുവാവിന്റെ കരച്ചിൽ കേട്ട നാട്ടുകാരാണ്
Kerala News Technology

‘മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; മന്ത്രി പി രാജീവ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിവര്‍ഷം അഞ്ചര ലക്ഷം
Kerala News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കെ. വി തോമസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രൊഫസര്‍ കെ വി തോമസ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെയാണ് പ്രതികരണം. വികസനം വോട്ട് ആയാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എറണാകുളം കാക്കാന്‍ ഹൈബി ഈഡന് അപ്പുറം ഒരുപേരില്ല യുഡിഎഫില്‍. കോട്ടപൊളിക്കാന്‍ കെ ജെ മാക്‌സി, എം അനില്‍കുമാര്‍, യേശുദാസ് പറപ്പള്ളി
Kerala News

ഇടുക്കിയിൽ 10 വയസുകാരനെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം പൊന്നാമലയിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. 10 വയസ്സുകാരനാണ് മരിച്ചത്. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് പൊലീസ്
Kerala News

‘വീണയുടെ നികുതി സിപിഐഎമ്മിന്റെ കാപ്സ്യൂള്‍’; ധനവകുപ്പ് കൊളളയ്ക്ക് കുടപിടിക്കുന്നെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഐഎമ്മിന്റെ കാപ്സ്യൂള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎംആർഎല്ലും വീണയുടെ കമ്പനിയായ എക്സാലോജികുമായുള്ള ഇടപാടിൽ വീണ തയ്ക്കണ്ടി എന്തിനാണ് ജിഎസ്ടി അടയ്ക്കുന്നത്. രണ്ട് കമ്പനികൾ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് പറഞ്ഞത്.
Kerala News

പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു

പാലക്കാട്: ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു. അമ്പലപ്പാറ പഴാട്ടില്‍ ശിവശങ്കരന്റെ പശുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
Kerala News

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം
Kerala News Top News

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് കേരളത്തിൽ
Kerala News

സംസ്ഥാനത്ത് വില്‍ക്കുന്നത് കാലാവധി കഴിഞ്ഞ ചാത്തന്‍ മരുന്നുകള്‍; ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷനേതാവ്

ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ