Home Archive by category Kerala News (Page 795)
Kerala News

സിനിമയിലേതുപോലല്ല ജീവിതത്തിൽ പെരുമാറേണ്ടത്; വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ്

വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. സിനിമയിലേതുപോലല്ല ജീവിതത്തിൽ പെരുമാറേണ്ടത്. സ്റ്റേഷനിൽ വന്ന് ബഹളം വെക്കുന്നവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല.പൊലീസ് വാഹനത്തിൽ പോയ ഉദ്യോഗസ്ഥരോട്
Kerala News

ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണ്, പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണെന്നും NCERT-യിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും വാദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ​ഗവർണർ പറഞ്ഞു. ശിശുക്ഷേമ സമിതിക്കെതിരെ ഉയർന്നത് ഗുരുതരമായ പരാതികളാണെന്നും കേന്ദ്ര സാമുഹ്യ നീതി
Kerala News

‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം, മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ല’; വി ശിവൻകുട്ടി

പാഠ്യപദ്ധതിയിൽ NCERT കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഈ നീക്കം ഉൾക്കൊള്ളാൻ കഴിയില്ലെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകൾ
Kerala News

‘ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം. ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അണിയറയിൽ നീക്കങ്ങൾ
Kerala News

പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കി; കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാട്; എം വി ഗോവിന്ദൻ

പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് മാറ്റം, കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്ര തത്വങ്ങൾ കേന്ദ്രം അവഗണിക്കുന്നു. അംബേദ്‌കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി
Kerala News

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ
Entertainment Kerala News

‘സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അക്കാദമിക്ക് പ്രത്യേക താത്പര്യങ്ങളില്ല’; IFFK വിവാദങ്ങളിൽ പ്രേംകുമാർ

ഐഎഫ്എഫ്‌കെ വിവാദങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അക്കാദമിക്ക് പ്രത്യേക താത്പര്യങ്ങളില്ലെന്ന് പ്രേംകുമാർ പ്രതികരിച്ചു. അക്കാദമിക് മുൻപിൽ എത്തുന്ന സിനിമകൾ ജൂറിക്ക് മുൻപിൽ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണെന്നും പ്രേംകുമാർ പറഞ്ഞു. നിരവധി സിനിമകൾ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനാൽ കുറച്ച്
Kerala News

NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം

എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യ എന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കും. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി ഉള്‍പ്പെടുത്തിയിരുന്നു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം
Entertainment Kerala News

മല്ലു ട്രാവലർ അറസ്റ്റിൽ; ബോണ്ടിൽ വിട്ടയച്ചു

കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ എന്ന് വിളിക്കുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാൻ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം
Kerala News

‘സ്വയം മനസ്സിലാക്കി പിന്തിരിയണം’; ക്ഷേത്രങ്ങളിലെ ആർഎസ്എസ് നിരോധനത്തെ പിന്തുണച്ച് മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലറിനെ പിന്തുണച്ച് സർക്കാർ. ആരാധനാലയങ്ങൾ സമാധാന കേന്ദ്രങ്ങൾ ആവണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ആരാധനാലയങ്ങളിലേക്കുള്ള ആരുടേയും പ്രവേശനം തടയുന്നതല്ല സർക്കുലറെന്നും, വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പരിസരങ്ങളിൽ