മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം പാലക്കാട് ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം ഇന്ന് കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തും. കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ
സോളാർ കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താൻ ശ്രമിച്ചെന്ന കേസിൽ നടനും പത്തനാപുരം എം.എൽ.എയുമായ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി. കൊട്ടാരക്കര കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിസ്താരം തുടരാമെന്നും ആരോപണ വിധേയൻ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. നേരിട്ട് ഹാജരാകുന്നത്
രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും തൃശൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം സമർപ്പിച്ചു. കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കു ശേഷമാണ് സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ട് കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം
കാക്കനാട് ഷവർമ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതേ ദിവസത്തിൽ
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പൊലീസ്
തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തിൽ സിനിമ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ പി.ആർ.ഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനാണ് ആലോചന. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും അടക്കം ഇതിനായി
ജെഡിഎസിന്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് യോഗം. മന്ത്രി കെ കൃഷ്ണൻകുട്ടി, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കൾ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ കേരള ഘടകം എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് നിർണായകമാകും. അതേസമയം നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. പാർട്ടി
ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും.
തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ രമ എം എൽ എ നൽകിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കെ എം സച്ചിൻ ദേവ് എംഎൽഎ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. മാർച്ച് 15 ന് നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനിടെ കെകെ രമ എംഎൽഎയ്ക്ക് പരുക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിലും
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മലയോരമേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള കർണാടക



















