കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാർട്ടിനെന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി
കളമശേരി സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോൾ അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ പര്യാപ്തമായ ഭീകരമായ നിലപാട് ആര് സ്വീകരിച്ചാലും കർശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി പരിശോധിച്ചാൽ സംഭവത്തെ ഭീകരാക്രമണം എന്ന് പറയേണ്ടിവരും.
കളമശേരി സാമ്ര കന്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത നല്‍കാതെ പൊലീസ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്കെത്തും.
കളമശേരി സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. എറണാകുളത്ത് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന ചോദ്യത്തോട് വിവരങ്ങൾ കിട്ടട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തും. ഡിജിപിയുമായി സംസാരിച്ചു,
കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതെന്നും മൂന്നിടത്ത് പൊട്ടിത്തെറി ഉണ്ടായിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. 2000 ത്തോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ട്രെയിൻ യാത്രാദുരിതം പരിഹരിക്കാനാണ് നടപടി. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്, എറണാകുളം-
തിരുവനന്തപുരം ധനുവച്ചപുരം കോളജില്‍ വിദ്യാര്‍ത്ഥികള്‍ തുറന്ന് പറയാന്‍ മടിച്ച വേറെയും റാഗിങ് സംഭവങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റ നീരജ്. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയാകുന്നത് പതിവാണെന്ന് നീരജ് പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തിന് ഇരയായിട്ടുെണ്ടെന്നും പേടികൊണ്ടാണ്
നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍
കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് 190 കോടി രൂപയും നെല്ല് സംഭരണത്തിന് 60 കോടി
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 29 – 30 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 29-10-2023 : കോട്ടയം, ഇടുക്കി,



















