Home Archive by category Kerala News (Page 79)
Kerala News

63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി

63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . പ്രതിഷേധിക്കാൻ ആരും വരേണ്ട. കലോത്സവത്തിലെ മത്സരങ്ങൾ ജനാധിപത്യപരമായി എടുക്കണം. യുവജനമേളയുടെ അന്തസും ചന്തവും നശിപ്പിക്കുന്നതിന് വേണ്ടി ഇത്തരം
Kerala News

പെരിയ ഇരട്ട കൊലപാതക കേസ് : സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത പ്രതികളെ
Kerala News Top News

ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്ര പറയും.

ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്ര പറയും. രാവിലെ 11 ന് കൊച്ചിയിലേയ്ക്കും അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്കും തിരിക്കും. പുതിയ കേരള ഗവര്‍ണറായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ജനുവരി 1ന് അദ്ദേഹം കേരളത്തിലെത്തും. കേരള സര്‍ക്കാരിന്റെ ഔദ്യോഗികമായി യാത്ര അയപ്പ് ഗവര്‍ണര്‍ക്ക് നല്‍കാന്‍
Kerala News

കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവിനെതിരെ കേസ്

കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവിനെതിരെ കേസ്. കോഴിക്കോട് തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിലിനെതിരെ പയ്യോളി പോലീസ് ആണ് കേസെടുത്തത്. സിപിഐഎം 24ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലില്‍ സ്ഥാപിച്ച 24 പതാകകള്‍ കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. പതാക നശിപ്പിച്ചതിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍
Kerala News

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു.

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്. രണ്ടരയ്ക്കാണ് ഈ കുട്ടികള്‍ അപകടത്തില്‍ പെട്ടത്. കുളിക്കുന്നതിനായി റിയാസിന്റെ അമ്മയ്‌ക്കൊപ്പമാണ് കുട്ടികള്‍ പുഴയിലേക്ക് എത്തിയത്.
Kerala News

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചന

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. പണം നൽകിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021 ൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് വിജയൻ കത്തയച്ചിരിക്കുന്നത്. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക്
Kerala News

2025 ജനുവരി ഒന്നുമുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ

2025 ജനുവരി ഒന്നുമുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ
Kerala News

യു പ്രതിഭ MLA യുടെ മകൻ കനിവ് (21) കഞ്ചാവുമായി കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിൽ

യു പ്രതിഭ MLA യുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവ് ആണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കും. കേരളത്തിലെ
Kerala News

സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം

സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്മളമായ യാത്രയയപ്പ് നൽകിയിരുന്നു. മാസ്കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നൽകിയത്.വിമാനത്താവളത്തിൽ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി
Kerala News

തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു.

ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.