കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍
തിരുവനന്തപുരം: പെരുമാതുറയിലെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശികളായ ആകാശ്, അബ്ദുല്‍ റഹ്‌മാന്‍, സഫീര്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പെരുമാതുറ മാടന്‍വിളയില്‍ ഇന്നലെ രാത്രി 10.30 ഓടെയാണ് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ രണ്ടു
കേരളീയം കളറാക്കാൻ ഇന്ന് അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളുമിറങ്ങും. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം ഇന്ന് നഗരഹൃദയത്തിൽ എത്തുന്നത്. വൈകിട്ട് മൂന്നുമണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴുമണിയോടെ മാനവീയം വീഥിയിൽ സമാപിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി
കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം മാര്‍ട്ടിന്‍ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. മാര്‍ട്ടിനെ
തൃശ്ശൂർ ഷോർണൂർ പാതയിൽ മുള്ളൂർക്കരയിൽ മരം വീണ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഒരു പാളത്തിലൂടെ ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. ഒരു ട്രാക്കിൽ പൊട്ടിയ ഇലക്ട്രിക് ലൈൻ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു. കണ്ണുര്‍ – എറണാകുളം ഇന്‍റര്‍ സിറ്റി വള്ളത്തോള്‍ നഗറിലും, പൂനെ – എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഷൊര്‍ണ്ണൂരിലും പിടിച്ചിട്ടിരിക്കുകയാണ്. 11:30ഓടെ ഗതാഗതം
മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം സമരത്തിന് ഒരുങ്ങുന്നു. ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂവുടമകളെ സംഘടിപ്പിച്ചാണ് സമരപരിപാടികള്‍. ആദ്യപടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും. സിപിഐഎമ്മിന്റെ കണക്കില്‍ 188 കുടിയേറ്റ കര്‍ഷകര്‍
എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഈ മാസം ആദ്യം പരിഗണനയ്ക്ക് വന്ന ലവ്ലിൻ കേസ് വീണ്ടും മാറ്റിവയ്‌ക്കുകയായിരുന്നു. ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്‌റ്റിസ് ഉജ്‌ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്‌എന്‍സി ലാവ്‌ലിന്‍
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബസുടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ആരോപണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകൾ. വിദ്യാർഥികളുടെ കൺസഷൻ ചാർജ്
നവംബർ 1 മുതൽ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും അറിയിച്ചു. വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി
കളമശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു. കളമശേരി സ്ഫോടനത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ വർഗീയ ചുവയോടെ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയിൽ മാത്രം മൂന്ന്