ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കേരളീയം ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്.കേരള സര്‍ക്കാരിന്റെ
പ്രാദേശിക രുചി ഭേദങ്ങളെ ബ്രാൻഡഡാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം:മന്ത്രി വീണാ ജോർജ് പ്രാദേശിക രുചി ഭേദങ്ങളെ അംഗീകരിച്ചു കൊണ്ട് സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളം മാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കേരളീയം ഭക്ഷ്യ മേളയുടെ ഭാഗമായി തനത് കേരള ഭക്ഷണങ്ങളെ ബ്രാൻഡഡ് ആക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ റിലീസ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു
എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്. അല്പസമയത്തിന് ശേഷം പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹർജികൾ മാറ്റി. ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിൽ മാറിമാറിയെത്തിയ എസ്എൻസി ലാവ്ലിൻ കേസ് ഇത് 36ാം തവണയാണ്
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍
20 ദിവസം മുൻപ് രാജ്യത്തെ നിരവധി ഫോണുകൾ ഒരേ സമയം ശബ്ദിച്ചു. വലിയ ശബ്ദത്തോടുകൂടിയുള്ള ബീപ് അലേർട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്‌ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിലേക്കെത്തിയത്. ഇത്തരത്തിൽ ഇന്ന് കേരളത്തിലെ എല്ലാ ഫോണുകളും ഒരു പോലെ ശബ്ദിക്കും. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടന്നാണ് അധികൃതർ പറയുന്നത്. നോട്ടിഫിക്കേഷൻ ശബ്ദത്തിന് ഒപ്പം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് സന്ദേശവും
കൊച്ചി: കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് മൊഴി നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടില്‍വെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന ദിവസം പുലർച്ചെ
കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷൻ സെന്റർ അധ്യാപകന്റെ ക്രൂര മർദനം. അദ്വൈദ് രാജീവിനാണ് മർദ്ദനമേറ്റത്. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മർദ്ദനം. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മർദിച്ചത്. ‘ഇംപോസിഷൻ എഴുതാത്തതിന് നിർത്താതെ അടിച്ചു. കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു.
എറണാകുളത്ത് ഐഎൻടിയുസി ഓഫീസിനു നേരെ ആക്രമണം. ഐഎൻടിയുസിയുടെ മുന്നൂർപ്പിള്ളിയിലെ യൂണിയൻ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഓഫീസിന്റെ വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും രേഖകളും കത്തിച്ചു. കൂടാതെ പോസ്റ്ററുകളും കൊടി
തിരുവനന്തപുരം; നിശാഗന്ധിയുടെ സന്ധ്യക്ക് കേരളത്തിന്റെ നിറവും തിളക്കവും അഭിമാനവും പകർന്ന ചുവടുകളുമായി കേരളം എലഗൻസ് ഷോ. കേരളത്തിന്റെ നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് നാളെ(നവംബർ 1 ) മുതൽ തിരുവനന്തപുരം നഗരത്തിൽ അരങ്ങേറുന്ന കേരളീയത്തിന്റെ പ്രചാരണാർഥം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് കേരള എലഗൻസ് ഷോ വേറിട്ട ചുവടുവയ്പ് നടത്തിയത്.കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര
കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തതായാണ് പെൺകുട്ടി