കേരളീയം ഭക്ഷ്യ മേളയില്‍ തനത് കേരള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബ്രാന്‍ഡഡ് ഭക്ഷ്യവിഭവ സ്റ്റാളുകളുടെ ഉദ്ഘാടനം കനകക്കുന്നിലെ സൂര്യകാന്തിയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്രാന്‍ഡഡ് വിഭവങ്ങളുടെ പത്ത് സ്റ്റാളുകളാണുള്ളത്. കഫേ കുടുംബശ്രീയുടെ
കരുവന്നൂരിൽ നിക്ഷേപ വിതരണം ഇന്നും തുടരും. ആദ്യദിനം 38 ലക്ഷം രൂപയാണ് നിക്ഷേപകർക്ക് തിരികെ നൽകിയത്. 43 നിക്ഷേപകർ മാത്രമാണ് പണം വാങ്ങാൻ എത്തിയത്. 50,000 രൂപമുതൽ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുന്നത്. പിന്നാലെ വലിയ തുകകൾ ഘട്ടംഘട്ടമായി തിരികെ നൽകാനുള്ള നടപടികളിലാണ് ബാങ്ക് അതേസമയം കേസിൽ രണ്ടാം ഘട്ട അന്വേഷണം ഇഡി ആരംഭിച്ചു. കേസിൽ ആദ്യ കുറ്റപത്രം
ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയത്തിന്റെ കലാവേദികളെ സമ്പന്നമാക്കി ആദ്യ ദിനം ഭരതനാട്യത്തിലൂടെ കാണികളുടെ ഹൃദയം കവര്‍ന്ന് പത്മശ്രീ ശോഭന. സ്വാതി ഹൃദയം എന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യം വീക്ഷിക്കാന്‍ ആയിരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശാലമായ വേദിയിലേക്ക് ഒഴുകിയെത്തിയത്. ഭദ്രദീപം കൊളുത്തി ശോഭന തന്നെയാണ് കേരളീയം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമിതി
അടിയന്തര യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. വൈകുന്നേരം ഓൺലൈനയാണ് യോഗം ചേരുക. സംസ്ഥാന സർക്കാരിൻ്റെ നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിൻ്റെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ടയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കേരളീയം പരിപാടി ബഹിഷ്കരിച്ച പ്രതിപക്ഷം വരും ദിവസങ്ങളിൽ സർക്കാരിൻ്റെ ധൂർത്ത് കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ ശ്രമിക്കും. അത്
പാലക്കാട് പട്ടാമ്പി കൊപ്പത്ത് റോഡിലേക്കിറങ്ങിയ ഒരു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത് കാർ യാത്രികനാണ്. കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒക്ടോബർ 28-നാണ് സംഭവം. കുട്ടി വഴിയിലേക്കിറങ്ങുന്നതും, റോഡിലെത്തിയ കുട്ടിയെ റോഡിലൂടെ പോവുന്ന കാർ വഴിയിൽ ഒതുക്കി കുട്ടിയെ എടുത്ത് തിരികെ വീട്ടിലെത്തിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ
കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബര്‍ ഒന്നിന് അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്‌ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളത്തിന്റെ
കേരളീയം പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്ക് ഭീഷണി. തിരുവനന്തപുരം കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീകൾ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്ക്കണം. ഓഡിറ്റ് നടത്തണമെങ്കിൽ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശിയുടെ വാട്ട്സാപ്പ് സന്ദേശമാണ് പുറത്തായത്. വിവാദമായതിന് പിന്നാലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ
ചോദ്യം ചോദിക്കാൻ എത്തിയ മാധ്യമപ്രവർത്തകരോട് നോ ബോഡി ടച്ചിങ് എന്നു പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേർസിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയത്. മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. കൂടാതെ കേന്ദ്രമന്ത്രി രാജീവ്
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും. സിനിമാ നിർമാതാവിന്റെ ഹർജിയിലാണ് ഹൈക്കോടതി
സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം.



















