തിരുവനന്തപുരം: ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍. 995 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എല്‍ഡിസി, യുഡിസി സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥിരനിയമനം. ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡിന്റേയാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിലേയ്ക്ക് അയച്ചു.
ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപിറവി ദിന പരേഡും പൊലീസ് മെഡൽ വിതരണവും ഉദ് ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട എസ് എ പി ഗ്രൗണ്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ആവശ്യത്തിന് അംഗങ്ങളെ സേനയിൽ നിയമിക്കുമെന്നും വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 7 വർഷത്തിൽ
ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. സുപ്രിം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്‌തു. ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശിതത്വം നേരിടുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. രണ്ട് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകൾ പിടിച്ചുവെച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന
അകാരണമായി പാലാ പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. ഗുരുതര പരുക്കുകളോടെ പെരുമ്പാവൂർ സ്വദേശി പാർഥിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവാവിൻ്റെ ആരോപണത്തിൽ പാല എസ് എച്ച് ഓ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ആരോപണം പാല പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂണിറ്റ്
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. സ്‌കൂ ള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പൊലീസ് ആസ്ഥാനത്തേക്ക് ഒരു ഫോണ്‍ കോളെത്തിയത്. ഫോണില്‍ വിളിച്ചയാള്‍ ആദ്യം മോശമായി സംസാരിക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന്
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ പൊലീസിന് വിലപ്പെട്ട വിവരങ്ങൾ നഷ്ടമായി. പൊലീസുകാരുടെയും കുറ്റവാളികളുടെയും പേരുവിവരങ്ങളടക്കം നിർണായക വിവരങ്ങളാണ് ചോർന്നത്. ഹാക്ക് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് ഉൾപ്പെടെ ലഭിച്ചെങ്കിലും പൊലീസിനെ വെള്ളം കുടിപ്പിച്ച കുറ്റവാളിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സൈബർ ആക്രമണം പലരെയും പല തരത്തിലാണ് ബാധിച്ചത്. ഫേസ്ബുക്കിന് ചില പ്രത്യേക ഫീച്ചറുകൾ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എ കെ ബിജോയ് ഒന്നാം പ്രതി. റബ്‌കോ കമ്മിഷന്‍ ഏജന്റാണ് എ കെ ബിജോയ്. 13,000 ലധികം പേജുകളുള്ള കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. പി സതീഷ് കുമാർ 13ാം പ്രതിയും സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ 14ാം പ്രതിയുമാണ്.
കേരളീയത്തിന്റെ ആദ്യപതിപ്പിന്റെ ഉദ്ഘാടന വേദി താരത്തിളക്കത്താല്‍ ശ്രദ്ധേയമായി. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് കമലഹാസനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കേരളീയം വേദിയിലെത്തി. മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാസംഭവമായി കേരളീയം മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. കേരളത്തിന്റെ മാത്രമല്ല ലോക സാഹോദര്യത്തിന്റെ വികാരമായി
പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ ഗാന്ധിജിയും വേഴാമ്പലും ചുണ്ടൻ വള്ളവും തെയ്യവുമായി ‘കേരളീയ’ത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പുഷ്പമേള ജനക്കൂട്ടത്തിന്റെ ആകർഷണകേന്ദ്രമായി.പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ ആറു വേദികളിലായിട്ടാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്.ഇതിനു പുറമെ ആറിടങ്ങളിൽ പുഷ്പ ഇൻസ്റ്റലേഷനും
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടൻ ഒരു വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്ഐ വിജയിച്ചത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ്



















