ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം,
പലസ്തീൻ വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന
പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അപകടകാരണം അറിവായിട്ടില്ല. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ്
കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ കൂട്ടത്തോടെ ജീവനക്കാർക്കും അഭിഭാഷകർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ മെഡിക്കൽ സംഘം റിപ്പോർട്ട് നൽകും. സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മൂന്ന് കോടതികളിലേയും അഭിഭാഷകർക്കും ജീവനക്കാർക്കും ജഡ്ജിമാർക്കുമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. പിന്നാലെ കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജുകളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. കാസർഗോഡ്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. നാളെയും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ആയിരിക്കും പണിമുടക്ക്. സ്റ്റൈപ്പൻറ് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 30ന് സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് സൂചന പണിമുടക്ക് നടത്തിയിരുന്നു. അധികൃതർ തുടർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ
കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ പത്തു ചോദ്യങ്ങളുമായി കെ.എസ്.യു. മറുപടി ഉണ്ടോ സഖാവേ എന്നു ചോദിച്ചുകൊണ്ട് കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേ്‌സബുക്ക് ഹാൻഡിലിലാണ് വിവാദത്തിൽ പത്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. 1-രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞത് എന്തിന്?2-കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേണ്ണൽ നേരം
2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ്
കേരളത്തിന്റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ വിധി ഇന്ന്. കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ
തിരുവനന്തപുരം; പി എൻ പണിക്കർ ഫൌണ്ടേഷൻ ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പി എൻ പണിക്കർ നോളജ് ഹാളിൽ (ഗവ ആർട്സ് കോളജിനു എതിർവശം, തൈയ്‌ക്കാട്) നടക്കുന്നു. ഇന്നത്ത ചിന്താവിഷയം ‘നിർമ്മിതബുദ്ധിയും പ്രശ്നങ്ങളും സാധ്യതകളും’. മുഖ്യപ്രഭാഷണം ശ്രീ പി ജി മുരളീധരൻ (മുൻ ഗവർണർ, റോട്ടറി ഇന്റർനാഷണൽ).



















