ചേളന്നൂര്‍: കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. സമരം നയിച്ച സ്റ്റാന്‍ഡിംഗ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി സംസ്ഥാനം വിടുമ്പോഴും സർക്കാരിന്റെ അനിഷ്ടം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറേ കാണാൻ എത്തിയില്ല. സൗഹൃദ സന്ദർശനത്തിനു പോലും തയ്യാറാകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർ ഗവർണർക്ക് ആശംസ നേരാൻ എത്തിയിരുന്നു. സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും.
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പാർട്ടി പ്രതിനിധികളുടെ വിമർശനങ്ങൾ തുടരുന്നു. വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്ന് ആവശ്യം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം കാരനെങ്കിൽ ലോക്കപ്പും ബിജെപിക്കാർ ഉണ്ടെങ്കിൽ തലോടലും ഉറപ്പ്. തുടർച്ചയായ പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിമാർ സാമ്പത്തിക ബാധ്യതയിൽ. ഓൺലൈൻ ചാനലുകളെ
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ
മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വര്‍ധിച്ചു. ഇതോടെ ലിറ്ററിന് നാല് രൂപയോളമാണ്
തിരുവനന്തപുരം: വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടിയില്‍ ഇടപെട്ട മന്ത്രി ജി ആര്‍ അനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍. കോടതി നിര്‍ദേശ പ്രകാരം ഏറ്റെടുത്ത വസ്തുവില്‍ മന്ത്രി അനധികൃതമായി ഇടപെട്ടുവെന്നും വീട് ചവിട്ടിതുറക്കുന്നതിന് സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു എന്നുമാണ് ബാങ്ക് ചെയര്‍മാന്റെ ആരോപണം.
നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി എന്ന് CPIM പത്തനംതിട്ട ജില്ലാ സമ്മേളനം.വിമർശനം ഉയർന്നത് ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായെന്നും യോഗത്തിൽ വിലയിരുത്തി. പി.പി ദിവ്യ സിപിഐഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറി. നവീൻ ബാബുവിന്റെ
പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ട് ചെറുപ്പക്കാരെ ക്രൂരമായി ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം
ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയർത്തും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. വരുമാനത്തിലും ഗണ്യമായ നര്‍ദ്ധനയുണ്ടായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹാപ്പിയാണ്.
ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍. അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് എടുത്തു. ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ക്കഴിയുകയാണ് പ്രതി സൂരജ്. സര്‍ട്ടിഫിക്കറ്റിന്റെ