സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ വ്യക്തമാക്കി. കോടതി വിധി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ
സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായി തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന ലേഖനം തള്ളി അതിരൂപത. ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങൾ അറിയിച്ചു. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നത്. മണിപ്പൂർ വിഷയത്തിൽ കത്തോലിക്കാ കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലും കോഴിക്കോട് മാതൃകയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കാൻ ആണ് സംസ്ഥാന കമ്മിറ്റി തീരുമാനം. നവംബർ 11 ന് ശേഷം നവകേരള സദസ്സിന് മുൻപ് ഐക്യദാർഢ്യ പരിപാടികൾ പൂർത്തിയാക്കാനാണു ആലോചന.നവ കേരള സദസ്സിൻ്റെ സംഘടനത്തെ ബാധിക്കുന്നതിനാൽ ആണ് മറ്റ് വടക്കൻ ജില്ലകളിൽ പരിപാടി
തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം തുടരുന്നു. വിലകുറച്ച് വിൽക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈക്കോയിലെ ഷെൽഫുകൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. പൊതുവിപണിയിൽ വൻവിലയുള്ള സാധനങ്ങൾ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാർ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപ. ഇതിൽ 5 ലക്ഷം രൂപയോളം പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിക്കും. ബാക്കിവരുന്ന 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പ്രധാന സർക്കാർ ഉദ്യോഗസ്ഥൻ കൺവീനറായ സംഘാടക സമിതി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ
കേരളീയം പരിപാടിയിൽ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചില്ലെന്ന് മണിശങ്കർ അയ്യർ പ്രതികരിച്ചു. എഐസിസി നേതൃത്വം വിശദീകരണം തേടിയാൽ
ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകമായ സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ലഭിച്ച നിർണ്ണായക പെനാൽറ്റി സേവ് ചെയ്ത് ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് ബ്ലാസ്റ്റേഴ്സ് വിജയത്തിൽ വലിയ പങ്കുവഹിച്ചത്. ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോള്‍ നേടിയത് ക്ലീറ്റൺ സിൽവയാണ്. ദെയ്‌സുകേ സകായും
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിക്കൊണ്ട് കാറുടമയ്ക്ക് കിട്ടിയ എ.ഐ ക്യാമറ പകർത്തിയ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാറിനകത്ത് പിൻസീറ്റിലായി അജ്ഞാതയായ ഒരു സ്ത്രീ ഇരിക്കുന്നതായി ചിത്രത്തിൽ കാണാം. എന്നാൽ, കാറിലുണ്ടായിരുന്നവർക്ക് ഈ സ്ത്രീ ആരാണെന്ന് അറിയില്ലെന്നും, ഇത് മുൻപ് ആത്മഹത്യ ചെയ്ത ഒരു സ്ത്രീയാണെന്നുമായിരുന്നു വ്യാപകമായി
രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് വിജിലൻസ് ബോധവത്ക്കരണവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട