തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന്. നഗരസഭയിൽ അസ്സമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തീരുമാനം. നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ്
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ സംഘര്‍ഷം. ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തില്‍ ജയില്‍ ജീവനക്കാരനായ അര്‍ജുന് പരുക്കേറ്റു. ജയിലധികൃതര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് തടവുകാര്‍ സഹതടവുകാരനെയും മര്‍ദിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ ബൂത്തും അടിച്ചു തകര്‍ത്തു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ്
മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കത്തി നശിച്ചു.പള്ളിക്കര സ്വദേശി ഷാജിയുടെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കാണ് കത്തിയത്. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി 10.45 നാണ് സംഭവം നടന്നത്. ചങ്ങരംകുളം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്.
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി 9 ജില്ലകളിൽ യല്ലോ അലേർട്ട്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാൻ
മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അഥിതി തൊഴിലാളികൾ മരിച്ചനിലയിൽ.കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിനു സംശയം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സുൽത്താൻബത്തേരി: വയനാട് മേപ്പാടി ചുളിക്കയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പ്രദേശത്തെ നിരവധി വളർത്ത മൃഗങ്ങളെയാണ് പുലി പിടികൂടിയത്. കൂടുകളും ക്യാമറകളും സ്ഥാപിച്ച് ഉടൻ പുലിയെ പിടികൂടിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കഴിഞ്ഞ ദിവസം ചുളിക്ക ഫാക്ടറിക്ക് സമീപം എത്തിയ പുലി പ്രദേശവാസിയായ കൊളമ്പൻ ഷഹീറിന്റെ പശുവിനെ കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
മലപ്പുറം: നിലമ്പൂരില്‍ ഫാഷന്‍ പരേഡുമായി ഒരു കള്ളന്‍. മോഷ്ടിക്കാന്‍ കയറിയതാണോ അതോ ഫാന്‍സി ഡ്രസ് ഷോ ആണോ എന്നാണ് സംശയം. ഏതായാലും നിരാശയാണ് ഫലം. നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലെ വെഞ്ചാലിൽ ജെയിംസിൻ്റെ മകൾ ജെയ്‌സിയുടെ ആള്‍താമസമില്ലാത്ത വീട്ടിലാണ് സംഭവം. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് കള്ളൻ്റെ വേറിട്ട പ്രകടനങ്ങൾ കണ്ടെത്തിയത്. വെള്ള മുണ്ടും വരയൻ ടീ ഷര്‍ട്ടും മാസ്‌കും
പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് ജീപ്പിന് നേരെ ആക്രമണം. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ജീപ്പിന്റെ ചില്ല് തകർത്തു. വാണിയംകുളം സ്വദേശി ശ്രീജിത്താണ് ജീപ്പിന്റെ ചില്ല് തകർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ഒറ്റപ്പാലം സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ വാഹനത്തിന്റ ചില്ലാണ് തകർത്തത്. ഒറ്റപ്പാലം പൊലിസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ ചടങ്ങ് സ്റ്റേഷനിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഓട്ടോയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. 35-കാരിയാണ് പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു