സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍
കേരളീയത്തില്‍ ജാതിക്കയുടെ വേറിട്ട രുചികള്‍ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നു പുത്തന്‍ രുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒന്‍പതു വര്‍ഷമായി ജാതിക്ക രുചികളില്‍ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവില്‍ വിജയപാതയില്‍ എത്തിനില്‍ക്കുകയാണ്. പച്ച-ഉണക്ക ജാതിക്ക അച്ചാര്‍, തേന്‍ ജാതിക്ക, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക ജാം, ജാതിക്ക
പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്‌തു. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാ നിശ്വാസവും ഒരു പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാര്‍ സമരത്തിലേക്ക്. സ്ഥലംമാറ്റം പ്രതികാര നടപടിയെന്ന് ആരോപിച്ചാണ് സമരം. ജീവനക്കാരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റി എന്നാണ് ആരോപണം. ശമ്പള വിതരണം മുടങ്ങിയതിലും പ്രതിഷേധമുണ്ട്. ടിഡിഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. കെഎസ്ആര്‍ടിസിയിലെ 3062 ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ടാണ് മാനേജ്‌മെന്റ്
വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പൊലീസ്. അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പാർട്‌ണേഴ്‌സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ
മലപ്പുറം: മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ച സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഹോട്ടലിന് ലൈസന്‍സില്ലെന്നും പരിസരം വൃത്തിഹീനമാണെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. തിരൂര്‍ സ്വദേശിനി
തലശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽപേരിൽ സമാനരോഗ രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടുതൽ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.
ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും. ഇന്നലെ വൈകീട്ട് ഏഴ് മണി മുതല്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. 9 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. കച്ചറയില്‍ മിനി എന്നയാളുടെ വീട്ടിലേക്ക് മലവെള്ളം ഒലിച്ചെത്തുകയും