വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകള്‍ ചപ്പാരം
കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍,
കേരളീയത്തോടനുബന്ധിച്ച് ഫ്ലവർഷോ കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പ്രഖ്യാപിച്ചു.ബ്രൈഡല്‍ ബൊക്കെ, ലൂസ് ബൊക്കെ, ഡ്രൈ അറേഞ്ച്‌മെന്റസ് മത്സരങ്ങളില്‍ റീന. എല്‍ ഒന്നാം സ്ഥാനം നേടി. ഷാലോ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റ്, ഫ്‌ളോറട്ടിങ് അറേഞ്ച്‌മെന്റ്, മാസ്സ് അറേഞ്ച്‌മെന്റ് എന്നിവയില്‍ ഷാഹുല്‍ ഹമീദും ഡബിള്‍ കണ്ടെയ്‌നര്‍
ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല, മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ
തൃശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ. നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. കെവിൻ –
സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ല. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ
സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ബെംഗളൂരുവില്‍ മോഹന്‍ലാലിനെ കാണാനെത്തിയത് വന്‍ ആരാധകക്കൂട്ടം. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ബെംഗളൂരുവില്‍ എത്തിയത്. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് കാറിൽ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. തേവരെ പൊലീസ് ആണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട് അനീഷിനെതിരെ പുതുതായി എടുത്ത കേസുകളിലാണ് അറസ്റ്റ്.
വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.