പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം: കേരളം പാപ്പരാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണെന്ന് ശശി തരൂർ എം പി. കേരളത്തിന്‍റെ കടം ഇപ്പോൾ നാല് ലക്ഷം കോടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ മേരി ജോർജ്ജ് എഴുതിയ ‘കേരള സമ്പദ്ഘടന: നിഴലും വെളിച്ചവും’ എന്ന പുസ്തകം ഡോ കെ പി കണ്ണനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അധ്യക്ഷനായി.
ആലുവ: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധിയില്‍ വാദം നാളെ നടക്കും. അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നത്. വാദം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെത്തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും. നവംബര്‍ നാലിനാണ് കേസിലെ ഏകപ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് വിചാരണ കോടതി
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. നാല് വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. എന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും മണ്ഡലപര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും വഹിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. ചെലവ് ഏറ്റെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക പര്യടനം നടത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും മണ്ഡലം
കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടിസ്.ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ഈ മാസം 25 ന് ഹാജരാകാനാണ് ഇഡി നിർദേശം നൽകിയത്. ബാങ്കിലെ ബെനാമി ലോണുകൾ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. പാർലമെന്ററി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും മൊഴിയുണ്ട്. ഇതിന്റെ
തൃശൂര്‍ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് നീക്കം. മന്ത്രി ഇടപെട്ട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കെഎസ്യു ആരോപണം. സംസ്ഥാന വ്യാപകമായി വരുംദിവസങ്ങളിലും കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കും. കേരളീയം പരിപാടി
തെറ്റായ അടിക്കുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തി വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്തുവന്നിരിക്കുന്നത്. ‘‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടോടെ
കേരളീയത്തിന് ചെലവഴിച്ച പണം ധൂർത്തല്ലെന്നും മൂലധന നിക്ഷേപമാണെന്നും എം വി ഗോവിന്ദൻ.കേരളീയം ജനങ്ങളുടെ ഉത്സവമായി മാറി. അടുത്ത വർഷം ഇതിലും മികച്ച രീതിയിൽ കേരളീയം ആഘോഷിക്കും. പ്രതിപക്ഷം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കേരളീയത്തിൽ പങ്കെടുത്തു, എല്ലാവരും പങ്കെടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവ്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ എട്ടുവരെ അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കും. സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍