മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ശ്രേഷ്ഠ യുടെ ബാനറിൽ ജലീലിയോ എഴുതി ഹരീഷ്‌മേനോൻ സംവിധാനം ചെയ്ത “മുയലുകളുടെ ആരാമം” എന്ന നാടകത്തിന് സുപ്രധാന 4 അവാർഡുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും മികച്ച നാടകം, മികച്ച
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനാവശ്യമായ ക്രെയിനുമായി രണ്ടാമത്തെ കപ്പൽ ഇന്നെത്തും.ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് രാവിലെ എട്ടോടെ വിഴിഞ്ഞത്തെത്തുക.ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്. ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക്
കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിൽ ഇ ഡി പരിശോധന നടത്തുന്നു. പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്.അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത
ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസ് പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. ടിന്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെട്ടേറ്റ് ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി
വ്‌ലോഗർ, മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. മുൻ ഭാര്യയുടെ പരാതിയിലാണ് കണ്ണൂർ ധർമ്മടം പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകും മുൻപുള്ള വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ. നേരത്തെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ
ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തിക്കൊന്നത്. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷ് ആണ് മരിച്ചത്. 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ഇതിനിടെയാണ് ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊലപ്പെടുത്തിയത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷം ആത്മഹത്യക്ക് ശ്രമം.അലൻ ഷുഹൈബിനെ
മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം. തുടര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്. മദ്യപിച്ച് എത്തുന്നതല്ല ‘നൈറ്റ് ലൈഫ്’. രാത്രി 10 മണിക്ക്
പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നദിയിൽ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. നവംബറിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പമ്പ ത്രിവേണ കരകവിയും എന്നും