തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേട് കേസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലുള്ള മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖിൽ ജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല ബാങ്കിൻറെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ പരിശോധന നടക്കുകയാണ്. അഖിൽ
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം നവംബർ 14 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ ശിക്ഷ
ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി
കേരള സർക്കാരിന്റെ കേരളീയം പരിപാടിയെക്കുറിച്ച് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളീയം പരിപാടിയിൽ ജി.എസ്.ടി ഉദ്യോഗസ്ഥരെ പണപ്പിരിവിന് നിയോഗിച്ചുവെന്നും ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാർഡ് ജി.എസ്.ടി അഡി. കമ്മീഷണർക്കാണെന്നും (ഇന്റലിജൻസ്) അദ്ദേഹം ആരോപിച്ചു. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോൺസർഷിപ്പ് പിരിക്കാൻ നിയോഗിച്ചത്
വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. പ്രശ്ന പരിഹാരത്തിന് തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. സമിതികൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കൊല്ലം കാപ്പാക്കട ജവഹർ ബാലഭവനിൽ നടന്ന ജില്ലാതല സിറ്റിംഗിൽ പരാതികൾ
പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടങ്ങി. ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഒരാഴ്ചയായി ഈ ആന പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ.
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം
സംസ്ഥാന മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല. നാളെ നിർണായക ഇടത് മുന്നണി യോഗം ചേരും. എൽഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള മന്ത്രി മാറ്റം ഉടൻ ഉണ്ടാകില്ല. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കേണ്ടി വരും. പുനസംഘടന അടുത്ത വർഷം ആദ്യം നടത്താനാണ് സിപിഐഎമ്മിൽ ആലോചന. അടുത്തവർഷം ജനുവരി ആദ്യമാവും മാറ്റം ഉണ്ടാകുക.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിർദേശിച്ചിരുന്നു. അതിനിടെ, ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 26 മണിക്കൂർ പിന്നിട്ടു. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം
തൃശ്ശൂർ കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം തുടരും. മന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം നടത്തും. അതേസമയം, സെക്രട്ടറിയേറ്റ് അനക്സിൽ കയറി മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ല



















