പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. റാന്നിയിലാണ് സംഭവം. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അയൽവാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് വീണ്ടും ഇ.ഡിയുടെ നാടകീയ നീക്കം. അന്വേഷണത്തിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽജിത്തിനെ ഇ.ഡിയുടെ വാഹനത്തിൽ കിംസ് ആശുപത്രിയിൽ എത്തിച്ചു. ഭാസുരാംഗൻ കിംസിൽ ചികിത്സയിൽ കഴിയുകയാണ്. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ മാറനല്ലൂരിലെ ബ്രാഞ്ചിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തുവരുകയായിരുന്നു. പിന്നീടാണ് അപ്രതീക്ഷിതമായി
തിരുവനന്തപുരം: മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തിൽ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ഇടതുമുന്നണി യോഗം ചേരുമ്പോൾ ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. നവംബര്‍ 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ.
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോവളത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച്ച. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ചാവിഷയമായത്.കേസുകൾ തീർപ്പാക്കൽ, കോടതിക്ക് വാഹനങ്ങൾ അനുവദിക്കൽ, കെട്ടിടങ്ങൾ നിർമ്മിക്കൽ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടെടുപ്പിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രേഖകളുടെ പകർപ്പായിരുന്നു കോളജ് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കോടതി
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്ട് നടക്കും. റാലി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും. പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തൺ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തു. ഏതാനും കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാസുരാങ്കൻ പ്രസിഡന്റായിരുന്ന രണ്ട്
തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേട് കേസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലുള്ള മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖിൽ ജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല ബാങ്കിൻറെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ പരിശോധന നടക്കുകയാണ്. അഖിൽ ജിത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന. ലോക്കറുകൾ ഇഡി പരിശോധിക്കുകയാണ്. കേസിൽ ഇഡിയുടെ
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം നവംബർ 14 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ ശിക്ഷ
ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി