കുട്ടനാട്ടില്‍ കര്‍ഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു
തിരുവനന്തപുരം; പി എൻ പണിക്കർ ഫൌണ്ടേഷൻ ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പി എൻ പണിക്കർ നോളജ് ഹാളിൽ (ഗവ ആർട്സ് കോളജിനു എതിർവശം, തൈയ്‌ക്കാട്) നടക്കുന്നു. ഇന്നത്ത ചിന്താവിഷയം ‘കേന്ദ്ര – കേരള സർക്കാരുകളുടെ വയോജന നയം’. മുഖ്യപ്രഭാഷണം ഡോ. പി പ്രതാപൻ (മുൻ അഡിഷണൽ ഡയറക്ടർ, സോഷ്യൽ ജസ്റ്റിസ് വകുപ്പ്, കേരള സർക്കാർ).
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാംഗൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകി.
ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവർ സഞ്ചരിച്ച ഗ്ലോബൽ ഫിയസ്റ്റ കാറാണ് കത്തിയത്. പുക ഉയർന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ മൊബെലെടുത്ത് പുറത്തിറങ്ങി.തീ ആളിപടർന്നതോടെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. വാഹനം പൂർണമായി
സപ്ലൈകോയിലെ പതിമൂന്നിന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല. വില വർധന ഉടനെയില്ല. മന്ത്രി തലത്തിൽ ചർച്ചകൾ നടത്തും. വില വർധന ജനങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇടത് മുന്നണിയുടെ അംഗീകാരം ലഭിച്ചെങ്കിലും വര്‍ധനവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യതയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും. പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസർ
14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയിൽ മർദ്ദനമേറ്റത് അതിഥി തൊഴിലാളി യൂസഫിന്റെ മകൻ ബർക്കത്ത് അലിക്കാണ്. മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്‌തു. മർദ്ദനം സ്റ്റേഷനിൽ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചാണ്. 6 മണിക്കൂറാണ് ബർക്കത്തിനെ കസ്റ്റഡിയിൽ വച്ചത്. പരുക്കേറ്റ ഡൽഹി സ്വദേശിയായ വിദ്യാർത്ഥി ചെട്ടികാട്
ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ജയദേവ് ജി ഐപിഎസിന്, സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൂടി അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായ കിരൺ നാരായണൻ ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലാ
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും അദ്ദേഹം കുറിച്ചു. സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ