14 കാരനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. അതിഥി തൊഴിലാളിയുടെ പത്താം ക്ലാസുകാരനായ മകനെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചു എന്നായിരുന്നു പരാതി.
ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ ഒരുക്കും. രംഗോലികൾ തയ്യാറാകും. ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും
കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പയ്യന്നൂർ സ്വദേശി ജീജിത്താണ് മരിച്ചത്. കാൽനടക്കാരനെ ബസ് ഇടിച്ചതിന് പിന്നാലെ ബസ് ഓടിച്ച ജീജിത്ത് ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഓടുന്ന വഴിയിൽ ട്രെയിൻ തട്ടിയാണ് ഇയാൾ മരിച്ചത്. കാൽനട യാത്രക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം താമലത്ത് പടക്ക കടയ്ക്ക് തീപിടിച്ചു. കട പൂർണ്ണമായും കത്തി നശിച്ചു. മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. താമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. 7.30 മണിയോടെയായിരുന്നു സംഭവം. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന്
കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൊച്ചി പാലാരിവട്ടത്ത് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് വിട്ടുപോയതായി പരാതി. മട്ടാഞ്ചേരി – ആലുവ റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി. ബസിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ബസ് നിർത്തി. ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി ഷിബിയാണ് പരാതി നൽകിയത്.
ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ലിജോയുടെ ഭാര്യ ഷീന, ബിനോയ്, ബിനോയുടെ മകൻ എന്നിവർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു.
കൊച്ചി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികൾ നിന്നും പണം തട്ടിയെടുത്ത കേസിൽ ഇൻവേവിക്സ് സ്റ്റുഡി എംബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന കൊല്ലം കൊടിമുകൾ റോഡ്. ക്രിസ്റ്റിൽ ഗാർനെറ്റ് വില്ലയിൽ ബിജു ജോസഫ് 48 എന്നയാളെ കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്താൻ സഹായിക്കുന്ന കൺസൾട്ടൻസി എന്ന
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദത്തില്‍. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോട്ടീസ് എന്നും വിമര്‍ശനമുണ്ട്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ്
കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവല്ലയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിന് അന്തിമോപചാരം അര്‍പ്പിച്ചു. കര്‍ഷക ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വിഷയത്തെ ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍



















