ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ
വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് റിപ്പോർട്ട്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാൻ പൊലീസ് നീക്കം. കേരളാ പൊലീസിനെ കൂടാതെ തമിഴ്‌നാട്, ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തു. പശ്ചിമ ഘട്ട ഓപ്പറേഷനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെര്യയിൽ കേരളാ പോലീസ് സ്‌പെഷ്യൽ സ്‌ക്വാഡ്
എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ് സിയെ 3 ന് എതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്തു. ഓരോ തവണയും പിന്നില്‍ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയില്‍ സ്‌കോര്‍ 2 -1 എന്ന നിലയില്‍ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു എന്നാല്‍ ഗോകുലം കേരള യുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക്
ആലപ്പുഴ: ഇരുചക്രവാഹനമിടിച്ച് നാലു വയസ്സുകാരി മരിച്ചു. ഈരാറ്റുപേട്ട നടക്കല്ല് പുതുപ്പറമ്പിൽ ഫാസിൽ-ജിസാന ദമ്പതിമാരുടെ മകൾ ഫൈഹ ഫാസിൽ ആണ് മരിച്ചത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആലപ്പുഴ കോണ്‍വെന്‍റ് സ്ക്വയറിലായിരുന്നു അപകടം. കുട്ടിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. സ്കൂട്ടറിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കോൺവെന്റ് സ്ക്വയറിൽ ബന്ധുവിന്റെ വിവാഹ
വീട്ടുവളപ്പിൽ ആട് കയറിയതിന് അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചയാൾ പിടിയിൽ. പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്‌തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം. വിമുക്ത ഭടനായ രാധാകൃഷ്‌ണനെതിരെ പരാതി നൽകിയത് അയൽവാസി പ്രിയ മധുവാണ്. പിറവം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ രാധാകൃഷ്ണനെന്നയാളിൽനിന്ന് മർദനമേറ്റത്. കേസിൽ പൊലീസ് തുടർ
വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ
ആലപ്പുഴ നൂറനാട് പാലമേൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. മണ്ണെടുപ്പ് തുടങ്ങിയത് രാവിലെ അഞ്ചരയോടെയാണ്. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി കുന്ന് ഇടിച്ചാണ് മണ്ണെടുപ്പ് തുടങ്ങിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു ദിവസത്തേക്ക് മണ്ണെടുപ്പ് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണെടുത്ത് പോകുന്ന ലോറികൾ തടയുമെന്ന്
മലപ്പുറം തിരൂരിൽ വന്ദേഭാരതിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് വയോധികൻ രക്ഷപ്പെട്ടു. കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിൻ തിരൂർ സ്റ്റേഷനിലൂടെ കടന്ന് പോകുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 5.15 ഓടെയാണ് സംഭവം. ഈ സമയം തിരൂർ സ്റ്റേഷനിൽ വരേണ്ടിയിരുന്ന ഇന്റർസിറ്റി എക്സ്പ്രസിനായി കാത്തിരിക്കുകയായിരുന്നു യാത്രക്കാർ. ഇന്റർസിറ്റി
ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു. അതിവേഗ വിചാരണയും, കുറ്റക്കാരനെന്ന കണ്ടെത്തലും, വിധിയിൻമേൽ വാദവും പൂർത്തിയായി. ഇനി പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ
അഞ്ചുവർഷത്തേക്ക് കേരളം ചോദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഇന്നലെ തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5വഷം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും