Home Archive by category Kerala News (Page 756)
Kerala News

ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; എണ്ണം വർധിക്കുന്നതായി മുന്നറിയിപ്പ്

തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി ക്രൈംബ്രാഞ്ച് എഡിജിപി. സംസ്ഥാനത്ത് 3000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ
Kerala News

കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ KSRTC ജീവനക്കാരുടെ പ്രതിഷേധം

കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കി. ‘ആനവണ്ടിയെ കാളവണ്ടി യുഗത്തിലേക്ക് എത്തിച്ച നവകേരള ഭരണത്തിന് പട്ടിണിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പ്രണാമം’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍
Kerala News

രണ്ട് ബസുകൾ ഓടിത്തുടങ്ങി, ഒന്ന് സാധാരണക്കാരനായ അംഗപരിമിതന്റെ റോബിൻ ബസ്, രണ്ട് ധൂർത്തനായ മുഖ്യമന്ത്രിയുടെ റോബിറി ബസ്; രാഹുൽ മാങ്കൂട്ടത്തിൽ

സർക്കാരിന്റെ നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫേസ്ബുക്കിലൂടെയാണ് നവകേരള സദസ് ബസിനെ പരാമർശിച്ചും റോബിൻ ബസിനെ പിന്തുണച്ചും രംഗത്തെത്തിയത്. കേരളത്തിൽ രണ്ട് ബസുകൾ ഓടിത്തുടങ്ങി. ഒന്ന്, റോബിൻ ബസ് ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു. ആ ബസിന് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ
Kerala News

നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണം: നിർദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കറിയത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നവ കേരള സദസ്
Kerala News

നെയ്യാറ്റിൻകരയിൽ പോളിടെക്നിക് വിദ്യാർത്ഥിക്ക് ക്രൂരമർദനം

പോളിടെക്നിക് വിദ്യാർത്ഥിക്ക് ക്രൂരമർദനം. റാഗിങ്ങിനിടെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു. ഒന്നാം വർഷ പോളിടെക്‌നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി അനൂപിനാണ് മർദനമേറ്റത്. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴുതൂരിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചെങ്കൽ സ്വദേശിയായ അനൂപിനെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ക്ലാസ് മുറിയിൽ
Kerala News

പാളയം മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച് വ്യാപാരികൾ; ഇന്ന് നിർണായക യോഗം

കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ഇന്ന് നിർണായക യോഗം. ഉച്ചയ്ക്ക് രണ്ടിന് മേയറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വ്യാപാരികളുമായാണ് ചർച്ച നടത്തുന്നത്. മാർക്കറ്റ് മാറ്റുന്നതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായെത്തിയതോടെയാണ് യോഗം. പാളയം മാർക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് വ്യാപാരികൾ. നഗര ഹൃദയത്തിൽ നിന്ന്
Kerala News

‘മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര, നാടുകാണാൻ ഇറങ്ങുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്’; രമേശ് ചെന്നിത്തല

നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല.നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്, ഇതൊന്നും കൊണ്ടും കേരളത്തിൽ പാർലമെൻറിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല. പാർലമെൻറ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയത്. 20 20 സീറ്റും യുഡിഎഫ് നേടും.5000 രൂപ ബില്ല് പോലും ട്രഷറിയിൽ
Kerala News

ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി; കോട്ടയത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്

കോട്ടയം മാഞ്ഞൂരിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടി എഫ്ഐ ആർ രജിസ്റ്റർ ചെയ്തു. ഷാജി മോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന്
Kerala News

‘നവകേരള യാത്ര ഈ സർക്കാരിന്റെ അന്ത്യയാത്ര, അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ശ്രമം’; കെ.സുരേന്ദ്രൻ

മുഖം മിനുക്കാനുള്ള സദസല്ല സർക്കാരിൻറെ മുഖം വികൃതമാക്കാനുള്ള സദസാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ. നവകേരള സദസ്സ് കഴിയുമ്പോൾ സർക്കാരിൻറെ മുഖം കൂടുതൽ വികൃതമാകും.അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ഇങ്ങനെയൊരു സദസ്സ് നടത്തുന്നത്. ഈ സർക്കാർ എത്രത്തോളം ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നവകേരള സദസ്സ്. ഈ സർക്കാരിൻറെ
Kerala News

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യം; കെഎസ്ഇബി ജീവനക്കാരനെ രക്ഷപ്പെടുത്തി

കോട്ടയം: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ലൈന്‍മാന്‍ പ്രമോദിനാണ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാണക്കാരി വേദഗിരിയിലായിരുന്നു സംഭവം. തളർച്ച അനുഭവപ്പെട്ടതോടെ കൂടെ ഉണ്ടായിരുന്നവർ പ്രമോദിനെ പോസ്റ്റിൽ ബന്ധിച്ച് നിർത്തി. ശേഷം കടുത്തുരുത്തി അഗ്നിരക്ഷാസേന നിലയത്തിൽ വിവരമറിയിച്ചു.