വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീർക്കാനാണ് സർചാർജ്
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തിൽ, താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല എന്ന് വിശദീകരണവുമായി എം എം മണി. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല എന്നും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും മണി ചോദിച്ചു. വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനാകാത്ത വനംവകുപ്പിനെതിരെ ജനങ്ങൾ
തിരുവനന്തപുരം: കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്.സിഐടിയു കണ്ണൂര്‍ മാടായി യൂണിറ്റ്
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള
കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവര്‍ എത്തിയത്. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, പി പി ദിവ്യ എന്നിവരും ചടങ്ങിനെത്തിയിരുന്നു 2008 മാര്‍ച്ച് അഞ്ചിനാണ്
വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെ പോക്ക് തുടന്നു. ഇതിനിടെ
കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയിൽ ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി കല്യാൺ സിൽക്സ്. സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്. ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിച്ചതിൽ കടുത്ത
കോഴിക്കോട്: ദേശീയപാത നിർമാണം മൂലമുള്ള ബ്ലോക്കിൽപെട്ട് ആംബുലൻസുകൾ മുന്നോട്ടെടുക്കാൻ കഴിയാതായതോടെ രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് സമയത്തിന് ആശുപത്രിയിലെത്താൻ സാധിക്കാതെ രോഗികൾ ഹൃദയാഘാതം മൂലം മരിച്ചത്. മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങിയാണ് രണ്ട് രോഗികൾ മരിച്ചത്. ഇവിടം ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. തീരുമാനത്തിൽ സന്തോഷമെന്നും ഇനി ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ‘എക്‌സി’ൽ കുറിച്ചു. ‘അമിത് ഷാ ഒടുവിൽ ഈ തീരുമാനം എടുത്തതിൽ സന്തോഷം. ദുരിതം അനുഭവിച്ച നിരവധി ജനങ്ങൾക്ക്, പുനരധിവാസത്തിനും മറ്റുമായി