അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി. 16 സൂര്യോദയവും 16 അസ്തമയവുമാണ് ഇവർ കണ്ടത്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഇങ്ങനെ 16 തവണയാണ് പുതുവത്സരപ്പിറവി കാണാൻ സുനിതാ വില്യംസിനും കൂട്ടർക്കും
മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല. ഇപ്പോഴും റെയിൽവേയുടേത് ശരിയായ സമീപനമല്ലെന്ന് നഗരസഭ കുറ്റപ്പെടുത്തി. റെയിൽവെ 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പൊലീസ് സഹായത്തോടെ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു. മോഡൽ സ്കൂൾ ജംഗ്ഷനിൽ രാത്രി 7 മണിയോടെയായിരുന്നു അപകടം. KA01EM7301 റെഡ് കളർ ആക്ടീവ സ്കൂട്ടറിൽ വന്ന ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരൻ തൽഷണം മരണപ്പെടുകയായിരുന്നു. മരിച്ച ആളെ
തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം. ഇയാളുടെ മൊബൈലും
മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. താനൂർ മൂച്ചിക്കലിൽ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ നഗറാണ് സമ്മേളന വേദി. പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന
പാലസ് റോഡ്: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പാലസ് റോഡിന് സമീപമാണ് സംഭവം. ലിവിന്‍ എന്ന 30കാരനാണ് മരിച്ചത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ.പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും. പദ്ധതിയുടെ നിർമ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. ദുരന്തബാധിതർക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി
ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൃതംഗ വിഷന്റെ നേതൃത്വത്തിൽ നടന്ന മൃദംഗനാദത്തിൽ കുട്ടികളെ കൊണ്ടുവരാൻ കൂട്ടുപിടിച്ചത് ഡാൻസ് ടീച്ചർമാരെ. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണനാണയം സമ്മാനം നൽകുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. നൂറു കുട്ടികളെ രജിസ്റ്റർ ചെയ്യിച്ച ഡാൻസ് ടീച്ചർമാർക്കാണ് സ്വർണ്ണ നാണയം സമ്മാനമായി നൽകുക. ഇത് വിശ്വസിച്ച്
ഉമ തോമസ് MLAയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതി സംയുക്ത മെഡിക്കൽ ടീം
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണുവിനെ ഡിസംബർ 17 മുതലാണ് കാണാതായത്. സാമ്പത്തികബുദ്ധിമുട്ട് കൊണ്ട് മാറി നിന്നു എന്നാണ് ലഭിക്കുന്ന വിവരം. രാവിലെ പത്ത് മണിക്ക് കോഴിക്കോട് എത്തും. മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. 450 സിസിടിവി ലൊക്കേഷൻ പരിശോധിച്ചതായി അന്വേഷണഉദ്യോഗസ്ഥൻ. ഫോൺ ടവർ



















