കോഴിക്കോട്: വടകരയിൽ കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംയുക്ത പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണസംഘം. കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം. രണ്ട് യുവാക്കളുടെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.
സംസ്ഥാനത്ത് സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളില്‍ വിലക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കായികമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് കര്‍ക്കശമായ തീരുമാനങ്ങളിലേക്കെത്താന്‍
കിഴുവില്ലം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ്
കൊച്ചി: കലൂരില്‍ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്.
കൊച്ചി: ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയുടെ പേരിൽ നടന്ന പണപ്പിരിവിനെപ്പറ്റി വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന് അക്കൗണ്ടുകളിലാണ് പരിശോധന. അതേസമയം, നൃത്തപരിപാടിക്ക് ഇടയിലെ അപകടത്തിൽ മൃദംഗ
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഉദ്ഘാടന പ്രസംഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയും
ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ മന്ത്രി കെ രാജന്‍ ഇന്ന് വയനാട്ടില്‍. ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണിക്ക് അവലോകനയോഗം ചേരും. ഇതിനുശേഷം മന്ത്രി ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചേക്കും. നെടുമ്പാല എസ്റ്റേറ്റിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും ആസ്തി പരിശോധനയുടെ ഭാഗമായുള്ള സര്‍വ്വേ ഇന്നും തുടരും.
സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത്
സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യ പ്രതിജ്ഞ. ഹൈകോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ സത്യവാചകം ചൊല്ലികൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ്
കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി. ഡ്രൈവറുടെ