ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. യമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. വധശിക്ഷയിൽ ഇടപെടലുകൾക്ക്
തൃശ്ശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി. എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും അഫിഡവിറ്റുമാണ് എഡിഎമ്മിന് നല്‍കിയത്. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര
തിരുവനന്തപുരം: കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ ഗവര്‍ണറായിരുന്നു ആര്‍ലെക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം
കോഴിക്കോട്: കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. ഇയാളെ
ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലിൽ 33 റെയ്‌ഡുകൾ നടത്തുകയും 72 കേസുകളിലായി 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 16 റെയ്‌ഡുകൾ നടത്തുകയും 40 കേസുകളിലായി 8,000 രൂപ
പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം. കുട്ടിയുടെ ബന്ധു കൂടിയാണ്
കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ . വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടാണ് എംഎല്‍എ വീണത്. പരിപാടിയുടെ സംഘാടകരില്‍ ഒരാളായ പൂര്‍ണിമ, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ വീഡിയോയിലുണ്ട്. ഒന്നര മീറ്ററാണ്
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ
കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നു.കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള പ്രാദേശിക ആശുപതിയിലേക്കാണ് എത്തിച്ചിരുന്നത്. പാമ്പ്