Home Archive by category Kerala News (Page 69)
Kerala News

അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ്

കൊല്ലം: പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ ശ്രീനഗറിൽ നിന്ന് കേരളത്തിൽ എത്തിച്ചു. അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൊലയാളി അശ്ലീല ചേഷ്ട കാണിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ കുണ്ടറ സി.ഐ
Kerala News

ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ.

കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്. പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം
Kerala News

നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

ഹൈദരാബാദ്: നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും . ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത് . ഡിസംബർ നാലിന് പുഷ്പ 2 ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത് . തുടർന്ന് ഡിസംബർ 13
Kerala News

മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ; വിവാദം തുടരുന്നു

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും പിന്തുണച്ച മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സിപിഐഎം ആകട്ടെ വിഷയം ബിജെപി ആയുധം
Kerala News

പുതുവത്സരദിനത്തിൽ ലാസ് വെഗാസിലെ ട്രംപ് ഇൻർനാഷണൽ ഹോട്ടലിനു മുന്നിൽ സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനെന്ന് അന്വേഷസംഘം

പുതുവത്സരദിനത്തിൽ ലാസ് വെഗാസിലെ ട്രംപ് ഇൻർനാഷണൽ ഹോട്ടലിനു മുന്നിൽ സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനെന്ന് അന്വേഷസംഘം. സ്‌ഫോടനത്തിനു മുമ്പ് ഇയാൾ സ്വയം വെടിവച്ചിരുന്നുവെന്നും കണ്ടെത്തൽ. ന്യൂ ഓർലിയൻസിലെ ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണം അക്രമി സ്വയം പദ്ധതിയിട്ടതാണെന്നും അന്വേഷസംഘം വ്യക്തമാക്കി. പുതുവത്സരദിനത്തിൽ ലാസ് വെഗാസിൽ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിൽ ട്രക്ക്
Kerala News

ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭർത്താവ്  പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവാണ് (74) തൃശ്ശൂർ കൊരട്ടി പൊലീസിന്റെ  പിടിയിലായത്. ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുന്നതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതാണ് പ്രതിക്ക് കുരുക്കായത്. ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞത്. 1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ
Kerala News

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ് വർഷം നീണ്ട നിയമ പോരാട്ടം. 20 മാസത്തോളം നീണ്ട വിചാരണ. മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച
Kerala News

സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 15ന് രാത്രിയാണ് താനൂര്‍ മുക്കോല മേഖലയില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഐഎം മുക്കോല ബ്രാഞ്ച് സെക്രട്ടറി
Kerala News

കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ.

കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാർ അറസ്റ്റിൽ. പാലാരിവട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് കീഴടങ്ങിയിരുന്നു. ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂർ ഹെൽത്ത്
Kerala News

തിരുവനന്തപുരം ആറ്റിങ്ങലില്‍ ബിജെപി- ഡിവൈഎഫ്‌ഐ സംഘര്‍ഷം.

തിരുവനന്തപുരം ആറ്റിങ്ങലില്‍ ബിജെപി- ഡിവൈഎഫ്‌ഐ സംഘര്‍ഷം. ബി.ജെ.പി – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജി (42) ന്റെ വീടും കടയും ആക്രമിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മേലാറ്റിങ്ങല്‍ ശ്രീജിത്തിന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിന് നേരെയും ആക്രമണം നടന്നു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ബിജെപി