EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം CCTV നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. രാജ്യത്തെ വോട്ടർമാർക്ക് തെരെഞ്ഞെടുപ്പ് കമ്മീഷൻ പുതുവത്സര ആശംസകൾ നേരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും.
തൃശൂര്‍: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലില്‍നിന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനം നല്‍കിയാണ്
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കേസെടുത്ത് അന്വേഷിക്കാന്‍
യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് ആവര്‍ത്തിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു. ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. തന്റെ ലക്ഷ്യം പിണറായിസം അവസാനിപ്പിക്കുക എന്നത് മാത്രം. 140 സീറ്റില്‍
കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷാവിധി. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. കൊലപാതകം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷാവിധി
കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ആയിരുന്നു ഇയാളുടെ അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു. എറണാകുളത്ത്
തിരുവനന്തപുരം: പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ബാക്കി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം
ന്യൂഡല്‍ഹി: യമനില്‍ കൊലക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് യമന്‍ എംബസി. വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കി. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യം ചെയ്തതുംഹൂതികളാണ്. ഹൂതി
വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മകൻ വിജേഷും ഭാര്യ പത്മജയും. അച്ഛൻ അവസാനമായി പറഞ്ഞത് പേടിക്കേണ്ടെന്നും അച്ഛൻ പറയുന്നത് പോലെ മാത്രം കാര്യങ്ങൾ ചെയ്താൽ മതിയെന്നുമാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നു. പക്ഷേ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് മക്കൾ
ഒരു അഭിനേത്രി എന്ന നിലയില്‍ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ലെന്നും എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു