Home Archive by category Kerala News (Page 60)
Kerala News

എക്സൈസ് കേസെടുത്ത നടപടിയിൽ യു പ്രതിഭയെയും മന്ത്രി സജി ചെറിയാനെയും തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസ‍ർ.

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ എക്സൈസ് കേസെടുത്ത നടപടിയിൽ യു പ്രതിഭയെയും മന്ത്രി സജി ചെറിയാനെയും തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസ‍ർ. എക്സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി
Kerala News

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. വിശദമായ
Kerala News

നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.

നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടില്‍ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തതെന്ന് സൂചന. ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് ഹണി റോസ്
Kerala News

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന്
Kerala News

വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല

തിരുവനന്തപുരം: പേരൂർക്കട താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (32) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഒരു
Kerala News

കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ സംഘാടകർ ആയ മൃദംഗ വിഷന്റെ കണക്കുകൾ പരിശോധിച്ച് പൊലീസ്

കൊച്ചി: കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ സംഘാടകർ ആയ മൃദംഗ വിഷന്റെ കണക്കുകൾ പരിശോധിച്ച് പൊലീസ്. പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ പൊലീസ് നടത്തിവരികയാണ്. പണം എത്തിയ അക്കൗണ്ടുകൾ കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക.
Kerala News

നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം.

നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ നടി ഹണി റോസിൻറെ മൊഴി ഉടൻ രേഖപ്പെടുത്തും. ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും.
Kerala News Top News

തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ടീമിനുള്ള സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 965 പോയിൻ്റുമായി തൃശൂരാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. 961 പോയിൻ്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. 959 പോയിൻ്റുമായി കോഴിക്കോടും തൊട്ട് പിന്നിലുണ്ട്. സ്കൂളുകളുടെ വിഭാഗത്തിൽ
Kerala News

മോഷ്ടിക്കാൻ ഒന്നും ലഭിക്കാത്ത നിരാശയിൽ വീട്ടിലുണ്ടായിരുന്ന യുവതിയെ ബലമായി ചുംബിച്ച ശേഷം കടന്നുകളഞ്ഞ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്.

മുംബൈ: മോഷ്ടിക്കാൻ ഒന്നും ലഭിക്കാത്ത നിരാശയിൽ വീട്ടിലുണ്ടായിരുന്ന യുവതിയെ ബലമായി ചുംബിച്ച ശേഷം കടന്നുകളഞ്ഞ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുംബൈയിലെ മലാഡിൽ വെച്ചാണ് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തത്.മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കള്ളൻ യുവതി താമസിക്കുന്ന വീട്ടിലേക്ക് കയറിയത്. എന്നാൽ മോഷ്ടിക്കാൻ പാകത്തിന് ഒന്നും കിട്ടിയില്ല. തുടർന്നാണ് വിചിത്രമായ പ്രവര്‍ത്തിയിലേക്ക് കള്ളൻ
Kerala News

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ​ഗുരുതരപരിക്ക്. ഇയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം . ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാൻ